സിനിമ പിന്നണി ഗായകന്‍ ബിജു നാരയണന്റെ ഭാര്യ അന്തരിച്ചു

കൊച്ചി: പ്രശസ്ത പിന്നണി ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ (44) അന്തരിച്ചു. അര്‍ബുദരോഗ ബാധയെത്തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് 7.30ന് കളമശ്ശേരിയിലെ കുന്നുപുറം ശ്രീലകത്തില്‍ നടക്കും. സിദ്ധാര്‍ഥ് നാരായണന്‍, സൂര്യനാരായണന്‍ എന്നിവര്‍ മക്കളാണ്. മഹാരാജാസ് കോളജില്‍ ബിജു നാരായണന്റെ സഹപാഠിയായിരുന്ന ശ്രീലത. 1998 ജനുവരി 23നാണ് ബിജു നാരയണന്‍ വിവാഹിതനാകുന്നത്.

വെങ്കലം എന്ന ചിത്രത്തിലെ ‘പത്തു വെളുപ്പിന് ‘ബിജു നാരായണന്റെ ഭാര്യയുടെ വി യോഗവാര്‍ത്ത മലയാളി സംഗീതാസ്വാദകര്‍ കണ്ണീരോടെയാണ് കേട്ടത്.അര്‍ബുദരോഗ ബാധയെത്തുടര്‍ന്ന് ശ്രീലത ഏറെ നാളായി ചികിത്സയിലായിരുന്നു. തെന്നിന്ത്യിലാകെ നാന്നൂറിലധികം ഗാനങ്ങള്‍ പാടിയ സംഗീതലോകത്ത് വേറിട്ട ശബ്ദം കൊണ്ട് തന്റേതായ സ്ഥാനം നേടിയെടുത്ത ആളാണ് ഗായകന്‍ ബിജുനാരായണന്‍. വെങ്കലം എന്ന ചിത്രത്തിലെ പത്തുവെളുപ്പിന് എന്ന ഗാനം പാടിയാണ് അദ്ദേഹം തന്റെ സംഗീത ജീവിതം ആരംഭിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: