തെക്കന്‍ മേഖലയില്‍ മഴ കനത്തു : കോട്ടയം, ഇടുക്കി ജില്ലകളില്‍ ഉരുള്‍പൊട്ടന്‍ സാധ്യത പരിഗണിച്ച് അതീവ ജാഗ്രത നിര്‍ദേശം

കോട്ടയം : മലയോര ജില്ലകളില്‍ മഴ ശക്തമത്തിന്റെ ഭാഗമായി അതീവ ജാഗ്രതാ നിര്‍ദേശം. നാളെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചത് ഉള്‍പ്പെടെ കേരളത്തില്‍ നാളെ 9 ജില്ലകളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ജില്ലയില്‍ വീടുകളില്‍ നിന്നും ആളുകളെ ക്യാമ്പുകളിലേയ്ക്ക് മാറ്റുകയാണ്. 159 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയില്‍ തുറന്നിട്ടുള്ളത്. 29000ത്തിലധികം ആളുകള്‍ ക്യാമ്പുകളിലുണ്ട് . ജില്ലയില്‍ 222 വീടുകള്‍ക്ക് ഭാ?ഗീകമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട് 11 വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്.

15 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് തുടരും.സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 86 ആയി. 61 പേരെ കാണാതായിട്ടുണ്ട്. 34 പേര്‍ക്ക് പരിക്കേറ്റു. 11,142 വീടുകള്‍ ഭാഗീകമായും 1057 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 1243 ദുരിതാശ്വാസ ക്യാമ്പുകളിലായി 68,098 കുടുംബങ്ങളിലെ 2,24,506 പേരാണ് താമസിക്കുന്നത്.

തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകളുള്ളത്. ഇവിടുത്തെ 257 ക്യാമ്പുകളിലായി 16,050 കുടുംബങ്ങളിലെ 48,523 പേര്‍ താമസിക്കുന്നുണ്ട്. തൃശൂരില്‍ 219 വീടുകള്‍ ഭാഗീകമായും 22 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. എട്ട് പേരാണ് ഇവിടെ മരിച്ചത്. 535 വീടുകള്‍ പൂര്‍ണമായും തകര്‍ന്ന വയനാട്ടിലാണ് ഏറ്റവുമധികം നാശനഷ്ടം ഉണ്ടായിരിക്കുന്നത്. 5434 വീടുകള്‍ ഭാഗീകമായും ഇവിടെ തകര്‍ന്നു.

Share this news

Leave a Reply

%d bloggers like this: