GICC TROPHY 2019, ഓള്‍ അയര്‍ലന്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ UCC ക്ലോന്മേല്‍ A ജേതാക്കള്‍.

ഗോള്‍വേ: ശനിയാഴ്ച കൗണ്ടി ഗോള്‍വേ ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടില്‍ വച്ച് നടന്ന പ്രഥമ GICCTROPHY ഓള്‍ അയര്‍ലണ്ട് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ UCC ക്ലോന്മേല്‍ A ടീം ആബി ടസ്‌കേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബിനെ ഫൈനലില്‍ പരാജയ പെടുത്തി GICCTROPHY 2019 കരസ്ഥമാക്കി

അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 8 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റിന്റെ ആദ്യ സെമിയില്‍ ഗഫൂര്‍ക്ക ദോസ്ത് (ഡബ്ലിന്‍) ക്രിക്കറ്റ് ക്ലബ് നെ UCC ക്ലോന്മേല്‍ A പരാജയപെടുത്തി ഫൈനലില്‍ പ്രവേശനം നേടി. രണ്ടാമത്തെ സെമി ഫൈനലില്‍ ഗോള്‍വേ സൂപ്പര്‍കിങ്‌സിനെ മറികടന്നു ആബി ടസ്‌കേഴ്‌സ് UCC ക്ലോന്മേള്‍ A യെ ഫൈനലില്‍ നേരിട്ടു പങ്കെടുത്ത മറ്റു ടീമുകള്‍ ഗോള്‍വേ എന്ത്യന്‍സ് , സിറ്റി ടസ്‌കേഴ്‌സ് ഡബ്ലിന്‍, UCC ക്ലോന്മേല്‍ B, ബലിനസ്‌ലോ ക്രിക്കറ്റ് ക്ലബ് എന്നിവര്‍ ആയിരുന്നു.

വിശിഷ്ടാതിഥിയായി ഇന്ത്യന്‍ അംബാസഡര്‍ ശ്രീ സന്ദീപ് കുമാര്‍ സന്നിഹിതനായിരുന്നു. ഇത്തരം കായിക മത്സരങ്ങള്‍ നമ്മെ ഒരുമിച്ചു നിര്‍ത്തുന്നതിനും ആയര്‍ലണ്ടും ഇന്ത്യയും തമ്മിലുള്ള ബന്ധം സുദൃഢ മാകുന്നതിനും സഹായകരമാകും എന്ന് അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഓര്‍മിപ്പിക്കുക യുണ്ടായി. ശ്രീ സന്ദീപ് കുമാറിന്റെ സന്ന്യധ്യവും പ്രസംഗവും സംഘാടകരിലും കളിക്കാരിലും ആവേശം ജനിപ്പിക്കുന്നതായിരുന്നു. ടൂര്‍ണമെന്റ് സംഘടിപ്പിച്ച GICC യെയും പങ്കെടുത്ത എല്ലാവരെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

ഫൈനല്‍ മത്സരത്തിലെ Man of the Match ആയി UCC ക്ലോന്മേല്‍ A യുടെ രാഹുലും. Man of the Series ആയി UCC ക്ലോന്മേല്‍ A യുടെ തന്നെ നവീനും തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. ബെസ്‌റ് ബാറ്റ്‌സ്മാന്‍ അവാര്‍ഡ് ഗഫൂര്‍ക്ക ദോസ്ത് ഡബ്ലിന്‍ ടീമിലെ ബിജേഷും ബെസ്റ്റ് ബൗളര്‍ അവാര്‍ഡ് ഗോള്‍വേ സൂപര്‍ കിംഗ് ടീമിലെ പുനീതും കരസ്ഥമാക്കുകയുണ്ടായി.

റണ്ണേഴ്‌സ് അപ്പ് ട്രോഫി കൗണ്ടി ഗോള്‍വേ ക്രിക്കറ്റ് ക്ലബ്ബിന്റെ സെക്രട്ടറി ശ്രീ അരുണ്‍ ബാബുവും വിജയികള്‍ക്കുള്ള GICC TROPHYയും മെഡലുകളും GICC പ്രസിഡന്റ് ജോസഫ്‌തോമസും വിതരണം ചെയ്തു. മറ്റു അവാര്‍ഡുകള്‍ രഞ്ജിത് നായര്‍, ജോമിത് സെബാസ്റ്റ്യന്‍, ജിമ്മി മാത്യു, ജോസ് സെബാസ്റ്റ്യന്‍ എന്നിവരും നല്‍കുകയുണ്ടായി.

GICC സെക്രെട്ടറി റോബിന്‍ ജോസ് കൗണ്ടി ഗോള്‍വേ ക്രിക്കറ്റ് ക്ലബ്ബിനും, സെക്രട്ടറി അരുണ്‍ ബാബുവിനും, ഈ ടൂര്‍ണമെന്റിലെ സ്‌പോ ന്‍സര്‍മാരായ ഓസ്‌കാര്‍ ട്രാവല്‍സ്, ഗോള്‍ഡന്‍ ബെല്‍സ് എവെന്റ്‌സ് , ഗ്രീന്‍ ചില്ലി ഏഷ്യന്‍ ഫുഡ് സൂപ്പര്‍ മാര്‍ക്കറ്റിനും പ്രത്യേകം നന്ദി അറിയിക്കുകയുണ്ടായി.

Share this news

Leave a Reply

%d bloggers like this: