ചിദംബരത്തെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി നിര്‍ദേശം

ന്യൂഡല്‍ഹി : ഐഎന്‍എക്‌സ് മീഡിയ അഴിമതിയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെമെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരത്തിന് ഇടക്കാല സംരക്ഷണം. തിങ്കളാഴ്ച വരെ നടപടി വേണ്ടെന്നാണ് ഇഡി കേസില്‍ കോടതിയുടെ നിര്‍ദേശം. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പ്രത്യേക അപേക്ഷയിലാണ് ജ. ഭാനുമതി അധ്യക്ഷനായ ബെഞ്ച് ചിദംബരത്തിന് ആശ്വാസം നല്‍കുന്ന തീരുമാനം എടുത്തത്.

ചിദംബരത്തിന് എതിരായ സാമ്പത്തിക തട്ടിപ്പ് കേസില്‍ സിബിഐ, ഇഡി തുടങ്ങിയ ഏജന്‍സികളുടെ ഇടപെടലുകള്‍ ഉള്‍പ്പെടെ തിങ്കളാഴ്ച മാത്രമേ പരിഗണിക്കും എന്നും കോടതി വ്യക്തമാക്കി. അതേസമയം, ചിദംബരത്തിനായി കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലും അന്വേഷണ ഏജന്‍സികള്‍ക്കായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദമാണ് കോടതിയില്‍ അരങ്ങേറിയതെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം നല്‍കിയ ഹര്‍ജികളായിരുന്നു സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്. രണ്ട് ഹര്‍ജികള്‍ ആണ് ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിന് എതിരെ പി.ചിദംബരം സുപ്രീംകോടതിയില്‍ നല്‍കിയിരുന്നത്. അറസ്റ്റില്‍ നിന്ന് താല്‍ക്കാലിക സംരക്ഷണം ലഭിക്കുന്നതിന് മുന്‍കൂര്‍ ജാമ്യാപേക്ഷ തേടിയും സിബിഐയെ കക്ഷി ചേര്‍ത്തുള്ളതും, ഇതേ അവശ്യങ്ങള്‍ ഉന്നയിച്ചു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ കക്ഷി ചേര്‍ത്തതുമാണ് ഹര്‍ജികള്‍.

കേസില്‍ കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം തേടിയ ഹര്‍ജിക്ക് ഇനി പ്രസക്തിയില്ല. എന്നാഎന്നാല്‍, ഈ മാസം 26 വരെ ചിദംബരത്തെ കസ്റ്റഡിയില്‍ വയ്ക്കാന്‍ സിബിഐയെ അനുവദിച്ചു കൊണ്ടാണ് ഡല്‍ഹിയിലെ സിബിഐ കോടതി ഉത്തരവെന്നിരിക്കെ വീണ്ടും അറസ്റ്റ് രേഖപ്പെടുത്താന്‍ എന്‍ഫോഴ്സ്മെന്റ് ഡിറക്ടറേറ്റ് നീക്കം നടത്തുന്നത് തടയുകയായിരുന്നു രണ്ടാമത്തെ ഹര്‍ജിയുടെ ലക്ഷം. ഇതിലാണ് ഇപ്പോള്‍ താല്‍ക്കാലികമായെങ്കിലും ചിദംബരത്തിന് ആശ്വാസം ലഭിച്ചിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: