വേള്‍ഡ് ബാങ്കിന്റെ മുന്നറിയിപ്പുകളെല്ലാം മറികടന്ന് യു.എസ്- ചൈന വ്യാപാര യുദ്ധം ശക്തമാകുന്നു; അമേരിക്കന്‍ കമ്പനികളെല്ലാം ചൈനവിടണമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: യുഎസ്-ചൈന വ്യാപാരയുദ്ധം ശക്തമാക്കി കൂടുതല്‍ ചൈനീസ് ഉല്‍പന്നങ്ങളില്‍ വീണ്ടും അധിക തീരുവ ഏര്‍പ്പെടുത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കി. ചൈനയിലെ യുഎസ് കമ്പനികളെല്ലാം തിരികെ എത്തണമെന്നും യുഎസില്‍ തന്നെ ഉല്‍പാദനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാമ്പത്തിക മാന്ദ്യത്തേക്കാളും യുഎസിനു നേരിടേണ്ടി വരുന്നത് ചൈനയെയാണെന്ന് സൂചിപ്പക്കുന്നതാണ് നിലവിലെ നടപടികള്‍.

ചൈനയെ ആശ്രയിക്കുന്ന അമേരിക്കന്‍ കമ്പനികളെല്ലാം അതിനു പകരം പുതിയ ഇടം കണ്ടെത്തണം. ഉടന്‍തന്നെ തിരികെയെത്തണം എന്നാണ് അമേരിക്കന്‍ പ്രെസിഡെന്റ് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം കൂടുതല്‍ അമേരിക്കന്‍ ഉല്‍പന്നങ്ങളില്‍ അധിക തീരുവ ഏര്‍പ്പെടുത്താന്‍ ചൈന തീരുമാനിച്ചത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു. കൂടാതെ യുഎസിലേക്കുള്ള സിന്തറ്റിക് ഒപിയോയിഡ് കയറ്റുമതി അവസാനിപ്പിക്കാനും ചൈന തീരുമാനിച്ചിരുന്നു.

ഇരു രാജ്യങ്ങളും തമ്മില്‍ തുടരുന്ന വ്യാപാര യുദ്ധം ലോകത്തെ മാന്ദ്യത്തിലേക് നയിക്കുമെന്ന അന്തരാഷ്ട്ര സാമ്പത്തിക സംഘടനകളുടെ അറിയപ് യാഥാര്‍ഥ്യമാകാന്‍ തുടങ്ങിയിരിയ്ക്കുന്നു എന്ന ലക്ഷങ്ങള്‍ കണ്ടുതുടങ്ങിയതോടെ ലോകരാജ്യങ്ങളെല്ലാം ആശങ്കയുടെ മുള്‍മുനയിലാണ്.

Share this news

Leave a Reply

%d bloggers like this: