ജനറല്‍ നഴ്‌സുമാര്‍ക്ക് ക്രിട്ടിക്കല്‍ സ്‌കില്‍ വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ചു കിട്ടാനുള്ള പെറ്റീഷനില്‍ സിഗ്‌നേച്ചര്‍ ക്യാമ്പയിനിങ്ങിന് പിന്തുണ തേടുന്നു

ഡബ്ലിന്‍ : വിദേശിയരായ ജനറല്‍ നഴ്‌സുമാര്‍ക്ക് ക്രിട്ടിക്കല്‍ വര്‍ക്ക് പെര്‍മിറ്റ് അനുവദിദിച്ചുകിട്ടാന്‍ നടക്കുന്ന സിഗ്‌നേച്ചര്‍ ക്യാമ്പയ്നിങ് നടക്കുന്നു. ഇതുമായി ബന്ധപ്പെട്ട ആദ്യ പെറ്റിഷന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കു സമര്‍പ്പിക്കാന്‍ ജോസഫ് ഷാല്‍ബിന്‍ തുടങ്ങി വെച്ച ക്യാമ്പയിനിങ്ങിന് നല്ല പ്രതികരണമാണ് ലഭിച്ചത്. അയര്‍ലണ്ടില്‍ ജനറല്‍ നഴ്സുമാര്‍ക്കും, ബിരുദ നഴ്‌സുമാര്‍ക്കും ജോലിയും, ശമ്പളവും തമ്മില്‍ വലിയ അന്തരം ഇല്ലെന്നിരിക്കെ വര്‍ക്ക് പെര്‍മിറ്റില്‍ കൊണ്ടുവന്ന മാറ്റം പ്രതികൂലമായി ബാധിക്കുന്നത് ജനറല്‍ നഴ്‌സുമാരെയാണ്.

അയര്‍ലണ്ടില്‍ നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള എല്ലാ നിയമ നടപടികളും എല്ലാ നഴ്‌സുമാര്‍ക്കും ഒരുപോലെയാണ്. എന്നാല്‍ ക്രിട്ടിക്കല്‍ വര്‍ക്ക് പെര്‍മിറ്റില്‍ നിന്നും ഒരു വിഭാഗം വിദേശിയരായ നഴ്‌സുമാരെ ഒഴിവാക്കിയിരിക്കുകയാണ്. ഇത് കാരണം ഇവര്‍ക് കുടുംബമായി ഇവിടെ ഒന്നിച്ചു താമസിക്കാനോ, ഇവരുടെ പങ്കാളികള്‍ക്ക് ജോലിക്ക് പോകാനോ കഴിയില്ല.

മാത്രമല്ല റസിഡന്റ് പെര്‍മിറ്റ് ലഹിക്കാന്‍ 5 വര്‍ഷംവരെ കാത്തിരിക്കുകയും വേണം. ഒരേ ജോലിയിലുള്ളവര്‍ തമ്മിലുള്ള ഈ അന്തരം ഒരു വിഭാഗം നഴ്‌സുമാര്‍ക്ക് ഉണ്ടാകുന്ന വിഷമതകള്‍ ചൂണ്ടി കാട്ടി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പെറ്റീഷന്‍ നല്കാന്‍ ജോസഫ് ഷാല്‍ബിന്‍ ക്യാമ്പയ്നിങ് ആരംഭിച്ചിരുന്നു. ജനറല്‍ നഴ്‌സുമാരുടെ പ്രതിസന്ധി പരിഹരിക്കാന്‍ ആരംഭിച്ച ഈ സിഗ്‌നേച്ചര്‍ ക്യാമ്പയിനിങ്ങിന് എല്ലാവരുടെയും പിന്തുണ തേടുകയാണ് പരാതിക്കാര്‍ .

https://www.change.org/p/department-of-business-enterprises-and-innovation-ireland-critical-skill-work-permit-to-overseas-general-nurses-in-ireland?recruiter=958645371&utm_source=share_petition&utm_campaign=psf_combo_share_message&utm_medium=whatsapp&recruited_by_id=83c58900-6fdc-11e9-954a-21f9d9f4ee81


Share this news

Leave a Reply

%d bloggers like this: