എച് .എസ് ഇയുടെ നിയമന നിരോധനത്തെ തുടര്‍ന്ന് ഒഴിഞ്ഞ കിടക്കുന്നത് ആയിരകണക്കിന് നഴ്‌സിംഗ്- മിഡ്വൈഫറി തസ്തികകള്‍

ഡബ്ലിന്‍ : നിയമന നിരോധനം ഏര്‍പ്പെടുത്തിയതോടെ ആരോഗ്യവകുപ്പില്‍ ഒഴിഞ്ഞു കിടക്കുന്നത് 1300 നഴ്‌സിംഗ്- മിഡ്വൈഫറി തസ്തികകള്‍. നഴ്‌സിംഗ് സംഘടനയാണ് ഇത് സമ്പന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ 500 ഓളം ഒഴിവുകള്‍ കമ്മ്യൂണിറ്റി ഹെല്‍ത് സര്‍വീസുമായി ബന്ധപ്പെട്ടതാണ്. ഇവിടെ വയോജന സംരക്ഷണ വിഭാഗത്തിലും, ബുദ്ധി വൈകല്യം ഉള്ളവരുടെ വിഭാത്തിലും ഒഴിവുകള്‍ നികത്തപ്പെട്ടിട്ടില്ല. പൊതുവെ വന്‍ തിരക്ക് നേരിടുന്ന ഐറിഷ് ഹോസ്പിറ്റലുകളില്‍ ആവശ്യത്തിന് നഴ്‌സിംഗ് ജീവനക്കാര്‍ ഇല്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

ആശുപത്രികളിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐ.എന്‍.എം. ഒ, എച്.എസ് .ഇ യെ സമീപിച്ചിരുന്നു. നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് ജോലിഭാരം കൂടിയതായും നഴ്‌സിംഗ് സംഘടന പറയുന്നു. ആരോഗ്യജീവനക്കാരുടെ കുറവും , രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവും ആരോഗ്യ രംഗത്തെ പ്രതിസന്ധി വര്‍ധിപ്പിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എപ്പോള്‍ പരിഹരിക്കപ്പെടുമെന്നത് അവ്യക്തമാണ്. നിയമന നിരോധനം മാറ്റുന്നതിനെക്കുറിച്ചും ആരോഗ്യവകുപ്പിന് മിണ്ടാട്ടമില്ല.

Share this news

Leave a Reply

%d bloggers like this: