പുതിയ അധ്യയന വര്‍ഷം തുടങ്ങാനിരിക്കെ അയര്‍ലണ്ടില്‍ ഒരു വിഭാഗം അദ്ധ്യാപകര്‍ പണിമുടക്കിലേക്ക്

ഡബ്ലിന്‍ : ടീച്ചേര്‍സ് യൂണിയനില്‍ അംഗങ്ങളായ അദ്ധ്യാപകര്‍ അടുത്തമാസം പണിമുടക്കിനൊരുങ്ങുന്നു. സെക്കന്ററി അദ്ധ്യാപകരാണ് സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ പണിമുടക്കിനൊരുങ്ങുന്നത്. യൂണിയന്‍ അംഗങ്ങളായ 18,000 അദ്ധ്യാപകര്‍ ഇതില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ധ്യാപകര്‍ക്ക് രണ്ടുതരത്തിലുള്ള വേതന വ്യവസ്ഥകള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സമരം നടത്തുന്നത്. യൂണിയനും, വിദ്യാഭ്യാസവകുപ്പും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ ഫലം കാണാത്തതില്‍ പ്രതിഷേധിച്ചാണ് സമരപരിപാടികള്‍.

2011ന് ശേഷം അദ്ധ്യാപക ജോലിയില്‍ പ്രവേശിച്ചവരും, അതിനു മുന്‍പ് ജോലിയില്‍ പ്രവേശിച്ചവരും തമ്മില്‍ വേതന വ്യവസ്ഥയിലെ വ്യത്യാസം ഇപ്പോഴും തുടരുകയാണ്. തുല്യ ജോലി ചെയ്യുന്നവര്‍ തമ്മിലുള്ള ഈ അന്തരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ അധ്യയനം മുടക്കികൊണ്ടുള്ള നിരവധി സമര പരിപാടികള്‍ സംഘടിപിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വിജയകരമായിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് മറ്റൊരു അധ്യയന വര്‍ഷം അടുത്തെത്തുമ്പോള്‍ അദ്ധ്യാപക സംഘടനകള്‍ സമരത്തിനിറങ്ങുന്നത്.

Share this news

Leave a Reply

%d bloggers like this: