ഐറിഷ് റോഡുകളില്‍ ‘ഈ സ്‌കൂട്ടര്‍’ നിയമവിധേയമാകേണ്ടതുണ്ടോ എന്നറിയാന്‍ പൊതുജങ്ങളില്‍ നിന്നും അഭിപ്രായ ശേഖരണം നടത്തിയേക്കും

ഡബ്ലിന്‍ : രാജ്യത്ത് ഈ സ്‌കൂട്ടര്‍ മോട്ടോര്‍ വാഹനങ്ങളുടെ പരിധിയില്‍ പെടുത്തി ഇവ മാറ്റുവാഹനങ്ങളെ പോലെ റോഡുകളില്‍ അനുവദിക്കണോ? അതോ റോഡുകളില്‍ നിന്നും ഒഴിവാക്കണോ എന്നറിയാന്‍ ഒരു പഠനം ആവശ്യമാണെന്ന് ഗതാഗത വകുപ്പ്. ഇതേകുറിച്ച് പഠിക്കാന്‍ റോഡ് സുരക്ഷാ അതോറിറ്റിയ്ക്ക് നിര്‍ദേശം നല്‍കി. പൊതുജങ്ങളില്‍ നിന്നും അഭിപ്രായ ശേഖരണം നടത്താനും അറിയിച്ചിട്ടുണ്ട്.

അയര്‍ലണ്ടില്‍ ഈ സ്‌കൂട്ടര്‍ സാധരണമായെങ്കിലും ഇവയ്ക്ക് ചിലയിടങ്ങളില്‍ നിരോധനം ഉണ്ട്. എങ്കിലും മോട്ടോര്‍വാഹന നിയമത്തിന്റെ പരിധിയില്‍ പെടുത്താത്തതിനാല്‍ ഇവയെ നിയന്ത്രിക്കാനും കഴിയാറില്ല. തിരക്കേറിയ റോഡുകളില്‍ യാതൊരു സുരക്ഷയുമില്ലാതെ പാഞ്ഞു വരുന്ന ഈ സ്‌കൂട്ടര്‍ മറ്റുവാഹനങ്ങള്‍ക്കു വെല്ലുവിളി ഉയര്‍ത്താറുണ്ട്. സ്പീഡ് നിയന്ത്രിക്കുന്ന ഭാഗങ്ങള്‍ എടുത്തുമാറ്റി ഇവ അപകടകരമായ വിധത്തില്‍ ഉപയോഗിക്കുന്നതിനെതിരെ ഗതാഗത വകുപ്പിന് നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളത്.

എന്നാല്‍ അനുവദിക്കപ്പെട്ട സ്പീഡില്‍ ഇവ ഉപയോഗിക്കാന്‍ കഴിയുന്ന നിയമമാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. മറ്റു യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ഇവ എപ്രകാരമാണ് ഉപയോഗിക്കുന്നതെന്ന് മനസിലാക്കിയായിരിക്കും അയര്‍ലണ്ടിലെ ഈ സ്‌കോട്ടറിനു നിയമ പരിരക്ഷ നല്‍കുക. പരിസ്ഥിതി മലിനീകരണം തടയാന്‍ കഴിയുന്ന വാഹനമെന്ന നിലയില്‍ ഇവ ഐറിഷ് റോഡുകള്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും ഗതാഗത വകുപ്പ് മുന്നോട്ട് വെയ്ക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: