DMA ഓണം സെപ്റ്റംബര്‍ 7 ശനിയാഴ്ച

ദ്രോഗ്ഹെഡാ: അയര്‍ലണ്ടിലെ പ്രമുഖ ഇന്ത്യന്‍ സംഘടനയായ ദ്രോഗ്ഹെഡാ ഇന്ത്യന്‍ അസോസിയേഷന്‍ (DMA) യുടെ പതിമൂന്നാമത് ഓണാഘോഷം സെപ്റ്റംബര്‍ 7, ശനിയാഴ്ച 10 മണി മുതല്‍ ദ്രോഗ്ഹെഡാ തുള്ളിയാളാന്‍ പാരിഷ് ഹാളില്‍ വച്ച് വര്‍ണ്ണശബളമായി ആഘോഷിക്കുന്നു.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ മത്സരങ്ങളും, കലാപരിപാടികളും, വിപുലമായ ഓണസദ്യയും ആഘോഷത്തിന് മാറ്റുകൂട്ടും. DMA ഓണം 2019 നോട് അനുബന്ധിച്ചുള്ള സ്‌പോര്‍ട്‌സ്ഡേ ഓഗസ്റ്റ് 31, ശനിയാഴ്ച രാവിലെ 10 മണിമുതല്‍ ഗ്രെയ്‌ന്ജ് രാത് സ്റ്റേഡിയത്തില്‍ നടത്തപെടുമെന്നു ഭാരവാഹികളായ സില്‍വസ്റ്റര്‍ ജോണ്‍, ബേസില്‍ എബ്രഹാം, ബിനോയ് ജോസഫ് എന്നിവര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: