റിഫ്‌ലക്ഷന്‍സ് നാളെ (ഞായര്‍ , 1 സെപ്റ്റംബര്‍) വൈകുന്നേരം അഞ്ചുമണിക്ക് ഡബ്ലിനില്‍.

ഡബ്ലിന്‍: മനുഷ്യ ചരിത്രത്തെ മൂന്നായി തരം തിരിക്കാം, കോഗ്‌നിറ്റീവ് റവല്യൂഷന്‍, അഗ്രികള്‍ച്ചര്‍ റവല്യൂഷന്‍ സയന്റിഫിക്ക് റവല്യൂഷന്‍ എന്നിവയാണ് അവ. ഇതില്‍ സയന്റിഫിക്ക് റവല്യൂഷന്‍ നടക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. തെളിവുകള്‍ അടിസ്ഥാനപ്പെടുത്തിയുള്ള ചിന്താരീതി ആണ് ആണ് സയന്റിഫിക്ക് റവല്യൂഷന്‍ അടിസ്ഥാനം.

തെളിവുകള്‍ നയിക്കുന്ന ഇടത്തേക്ക് പോവുകയും തെളിവുകള്‍ അവസാനിക്കുന്നിടത്ത് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്യുന്ന മുന്‍വിധികളില്ലാത്ത സ്വതന്ത്രമായ അന്വേഷണം ആണ് ശാസ്ത്രത്തെ മുന്നോട്ട് നയിക്കുന്നത്. ആറ്റത്തെ ആര്‍ക്കും കാണാന്‍ ആവില്ല എങ്കിലും അതിനെ സൈദ്ധാന്തികമായി തെളിയിച്ചതു കൊണ്ടാണ് ഇന്ന് നാം ഉപയോഗിക്കുന്ന എല്ലാ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നത്.

കാണാത്തതിനെ വിശ്വസിക്കുക അല്ല ഏതെങ്കിലും തരത്തില്‍ തെളിയിക്കാന്‍ പറ്റുന്നവ മാത്രമാണ് ശാസ്ത്രത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കുന്നത്. ഇത്തരം ചിന്താരീതികള്‍ കൂടുതലായി കണ്ടുവരുന്ന സമൂഹങ്ങള്‍ ശാസ്ത്രീയമായി ഔന്നത്യം നേടുകയാണ് എന്ന് കാണാന്‍ സാധിക്കും.

ഈ ഉന്നതിയില്‍ മലയാളികളുടെ സ്ഥാനമെവിടെ എന്ന് പരിശോധിച്ചാല്‍ വളരെ പുറകിലാണ് എന്നത് സങ്കടത്തോടെ കൂടി സമ്മതിക്കേണ്ടിവരും. പശുവിനെ ദൈവമായി ആരാധിച്ചിരുന്ന കുറേ പ്രാകൃത മനുഷ്യരുടെ ഭയവും വിഹ്വലതകളും ഈ ആധുനിക സമൂഹത്തിലേക്കും വലിച്ചിഴച്ചു കൊണ്ടു വരേണ്ടതുണ്ടോ എന്ന അന്വേഷണം കൂടിയാണ് റിഫ്‌ലക്ഷന്‍സ് എന്ന പരിപാടി.

പണ്ട് ഗോത്രമായി ജീവിച്ചിരുന്ന മനുഷ്യന്‍ തന്റെ ഗോത്രത്തിന് വെളിയില്‍ ഉള്ളവരെല്ലാം ശത്രുക്കളായി കാണുകയും അവരെ ഒറ്റപ്പെടുത്തുകയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ആധുനിക സമൂഹത്തിലും സ്വന്തം മതം എന്ന് വൃത്തത്തിനുള്ളില്‍ നിര്‍ത്തി മനുഷ്യനെ ഒതുക്കാന്‍ ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ ഈ വൃത്തത്തെ ഭേദിക്കാന്‍ പ്രേരിപ്പിക്കുക കൂടിയാണ് esSENSE Ireland ചെയ്യുന്നത്.

ഈ അവസരത്തില്‍ ‘ജീവിതത്തില്‍ മത നേതാക്കളുടെയും മത പുസ്തകങ്ങളുടെയും സ്വാധീനം’ എന്ന വിഷയത്തില്‍ സെബി സെബാസ്റ്റ്യനും , ‘മരണമെത്തുന്ന നേരത്ത്’ എന്ന വിഷയത്തില്‍ ബിനു ഡാനിയലും, ‘ചരിത്രവും കെട്ടുകഥകളും’ എന്ന വിഷയത്തില്‍ ടോമി സെബാസ്റ്റ്യനും പ്രഭാഷണം നടത്തുന്നു. താല സൈന്റൊളജി ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുന്ന പ്രസ്തുത പരിപാടിയില്‍ പ്രവേശനം സൗജന്യമാണെന്നും എല്ലാവരെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായും സംഘാടകര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: