ഡബ്ലിനില്‍ വ്യാജ പ്രോപ്പര്‍ട്ടി പരസ്യങ്ങളില്‍ വഞ്ചിതരായി മലയാളി കുടുംബം

ഡബ്ലിന്‍: ആധികാരികമായ വസ്തു ഇടപാടുകള്‍ നടത്തുന്ന വെബ്സൈറ്റുകളെ മറയാക്കി അയര്‍ലണ്ടില്‍ പണം തട്ടുന്ന സംഘം സജീവമാകുന്നു. അയര്‍ലണ്ടിലെ പ്രമുഖ പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് ആയ daft.ie യില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് പണം തട്ടുന്നത്. 2016 ല്‍ ഇത്തരത്തില്‍ ഒരു വ്യാജ ഇടപാടില്‍ പെട്ടവരില്‍ ഒരു മലയാളി കുടുംബവും ഉള്‍പ്പെടുന്നു. ഡബ്ലിനില്‍ താമസിക്കുന്ന അനു മാത്യുവും കുടുംബവുമാണ് വ്യാജ ഇടപാടില്‍ പെട്ടത്. താമസം മാറാന്‍ ശ്രമിക്കുന്ന സമയത്താണ് daft ന്റെ സഹായം തേടിയത്. ഇതനുസരിച്ച് താലയില്‍ നിന്നുള്ള പരസ്യം കണ്ടു ഇടപാട് നടത്താന്‍ ഒരുങ്ങുകയായിരുന്നു.

തുടര്‍ന്ന് പരസ്യക്കാരന്‍ ഇവര്‍ക്ക് പാസ്‌പോര്‍ട്, അപ്പാര്‍ട്‌മെന്റിന്റെ വീഡിയോ എന്നിവ അയച്ചുകൊടുത്തിരുന്നു. ഒരു Airbnb ഏജന്റ് വഴിയായിരുന്നു ഇടപാടുകള്‍ നടത്തിയിരുന്നത്. തുടര്‍ന്ന് ഡീല്‍ ഉറപ്പിക്കാന്‍ ഡെപ്പോസിറ്റും, ഒരുമാസത്തെ അഡ്വാന്‍സ് വാടകയും ആയി 2660 യൂറോ ആണ് ആവശ്യപ്പെട്ടത്. എന്നാല്‍ നേരിയ സംശയം തോന്നിയെങ്കിലും Airbnb ഉപഭോക്താക്കള്‍ സാധാരണയായി മുന്‍കൂര്‍ ആയി പണം നല്‍കണം എന്നതുകൊണ്ട് തന്നെ സംശയം ദുരീകരിക്കപ്പെടുകയും ചെയ്തു. ഉടന്‍ താമസം മാറണം എന്ന ചിന്തയില്‍ ഈ കുടുംബം കൂടുതലൊന്നും ചിന്തിക്കാനുള്ള സാഹചര്യത്തില്‍ ആയിരുന്നില്ലെന്ന് ഇവര്‍ പറയുന്നു. പിന്നീട ആണ് അബദ്ധം പിണഞ്ഞത് ഇവര്‍ക്ക് ബോധ്യപ്പെട്ടത്നഷ്ടപ്പെട്ട പണം ബാങ്കിനെ സമീപിച്ചതിനാല്‍ തിരികെ ലഭിക്കുകയും പലപ്പോഴായി വീണ്ടും അക്കൂണ്‍റ്റില്‍ നിന്നും ചെറിയ തുകള്‍ നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് ബാങ്കിന്റെ നിര്‍ദ്ദേശത്താല്‍ അക്കൗണ്ട് റദ്ദാക്കി പുതിയ അക്കൗണ്ട് എടുക്കുകയാണുണ്ടായത്. സമാനമായ നിരവധി തട്ടിപ്പുകള്‍ അയര്‍ലണ്ടിന്റെ പലഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയുന്നുണ്ട്.

വാടകവീടുകള്‍ അന്വേഷിക്കുന്നവര്‍ സ്ഥലം നേരിട്ട് കണ്ട് ഉറപ്പിച്ച ശേഷം മാത്രം ഇത്തരത്തിലുള്ള പണമിടപാട് നടത്താന്‍ ഗാര്‍ഡ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ലീമെറിക്കില്‍ നിന്നും പഠനത്തിനായി കോര്‍ക്കിലെത്തിയ ഒരു ഐറിഷ് വിദ്യാര്‍ഥിനിക്കും ഇതേ അനുഭവമാണ് നേരിട്ടത്. daft.ie യിലെ പരസ്യം കണ്ട് വീട് കണ്ടെത്താനുള്ള ശ്രമത്തിനിടെ ആയിരുന്നു ഇതും. എന്നാല്‍ ഇടപടുകാരന്റെ ഇടപെടലില്‍ സംശയം തോന്നിയ ഈ വിദ്യാര്‍ത്ഥി പരസ്യം വ്യാജമാണെന്ന് കണ്ടെത്തുകയും, പരസ്യം ചെയ്തയാള്‍ക്കെതിരെ പരാതിനല്‍കുമെന്നും പറഞ്ഞപ്പോള്‍ കൊല്ലുമെന്നായിരുന്നു തിരിച്ചുള്ള മറുപടി. അയര്‍ലണ്ടില്‍ സ്വാദേശിയരും, വിദേശിയരുമായി നിരവധി ആളുകള്‍കള്‍ ഇതുപോലെ വഞ്ചിതരാകുന്നതായാണ് റിപ്പോര്‍ട്ട്. വെബ്‌സൈറ്റ് ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ വര്‍ക്ക് പ്ലെയിസ് റിലേഷന്‍സ് കമ്മീഷന്‍ ഈ വസ്തുവില്പന വെബ്‌സൈറ്റിനോട് ആവശ്യപെട്ടിട്ടുണ്ട്.

https://www.independent.ie/irish-news/scammed-tenants-call-on-property-website-to-tackle-fake-profiles-38428802.html?fbclid=IwAR068RmE4uOJMydYhvW3Qx7WW3GGn_l8zwkJGqY3LEZ34BvBInoQiwkGUYs

Share this news

Leave a Reply

%d bloggers like this: