ലോകത്തെ ആദ്യത്തെ കാറപകട മരണം 150 വര്‍ഷം മുന്‍പ് ഓഗസ്റ്റ് 31 ന് അയര്‍ലണ്ടില്‍ വെച്ച്

ഡബ്ലിന്‍ : ലോക ചരിത്രത്തിലെ ആദ്യത്തെ മോട്ടോര്‍ കാര്‍ അപകട മരണം സംഭവിച്ചത് അയര്‍ലണ്ടില്‍. 150 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഓഗസ്റ്റ് 31 നായിരുന്നു സംഭവം. മരിച്ചതാകട്ടെ ഒരു വനിതയും. ഐറിഷ് ശാസ്ത്രജ്ഞ ആയിരുന്ന മേരി വാര്‍ഡ് ആണ് ആദ്യമായി ഒരു കാര്‍ അപകടത്തില്‍ മരണപ്പെട്ട ലോകത്തിലെ ആദ്യ വ്യക്തി.1869 ഓഗസ്റ്റ് 31 ആം തിയ്യതി ഓഫാലിയിലാണ് കാറപകടം ഉണ്ടായത്.

മേരി വാര്‍ഡ് ,ഇവരുടെ കസിന്റെ നീരാവിയില്‍ പ്രവര്‍ത്തിക്കുന്ന കാറില്‍ നിന്നും തെറിച്ചുവീണു, കാറിന്റെ ചക്രങ്ങള്‍ക്കടിയില്‍ പെടുകയായിരുന്നു. അപകടത്തില്‍ ഇവരുടെ കഴുത്തും, തലയോട്ടിയും പിളര്‍ന്നായിരുന്നു മരണം സംഭവിച്ചത്. മൈക്രോബിയളോജിസ്റ്റും, റോയല്‍ അസ്ട്രോണോമിക്കല്‍ സൊസൈറ്റിയിലെ ആദ്യ വനിതാ അംഗവുമായിരുന്നു മേരി വാര്‍ഡ്

Share this news

Leave a Reply

%d bloggers like this: