ഡബ്ലിന്‍ നഗരത്തിലെ ലോവര്‍ ലിഫി സ്ട്രീറ്റില്‍ ഇനി കാറുകള്‍ക്ക് പ്രവേശനമില്ല

ഡബ്ലിന്‍ : ഡബ്ലിന്‍ നഗരവാസികളുടെ ഏറെക്കാലത്തെ അഭിപ്രായം പരിഗണിച്ച് സിറ്റി സെന്ററിലെ ഒരു ഭാഗം കാല്‍നടയാത്രക്കാര്‍ക്ക് മാത്രമായി ഉപയോഗിക്കാന്‍ ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ അനുമതി നല്‍കി. നഗരത്തിലെ ക്വയ്സ് മുതല്‍ ഗ്രേറ്റ് സ്ട്രാന്‍ഡെഡ് സ്ട്രീറ്റ് വരെ ഇനി കാറുകള്‍ അനുവദിക്കില്ല പകരം ഇവിടെ കാല്‍നടയാത്ര മാത്രമാണ് സാധ്യമാകുക. ദിവസേന 32,000 ആളുകള്‍ ഇതുവഴി നടന്നുപോകുന്നുണ്ട്. ഈ സ്ട്രീറ്റില്‍ കാല്‍നടയാത്ര പ്രോത്സാഹിപ്പിക്കാന്‍ വരും മാസങ്ങളില്‍ ഈ തെരുവിനെ വിപുലീകരിക്കുമെന്നും സിറ്റി കൌണ്‍സില്‍ അറിയിച്ചു.

നഗരത്തില്‍ പൊതുജനകള്‍ക്ക് വാഹനങ്ങളുടെ തിക്കും തിരക്കും ഇല്ലാതെ സ്വതന്ത്രമായി നടക്കാന്‍ കഴിയുന്ന ഒരു മേഖലയാക്കി ലോവര്‍ ലിഫിയെ മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിനുവേണ്ടി ചില സംഘടനകളും രംഗത്തെത്തിയിരുന്നു. ലോവര്‍ ലിഫിയെ ഒരു ശുദ്ധവായു കിട്ടുന്ന തെരുവായി ഉയര്‍ത്തണമെന്ന് ഗ്രീന്‍പാര്‍ട്ടിയും വളരെ കാലമായി ആവശ്യപ്പെടുകയാണ്. നഗരത്തിലെ ചില ഭാഗങ്ങളില്‍ ഇതുപോലെയുള്ള പൊതുസ്ഥലങ്ങള്‍ അനിവാര്യമാണെന്നാണ് നഗരവാസികളുടെ അഭിപ്രായം. ഐറിഷ് പെഡസ്ട്രിയെന്‍ നെറ്റ് വര്‍ക്കും ഈ ആവശ്യം ഉന്നയിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: