ഭവനരഹിതരുടെ എണ്ണം 6 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

ഡബ്ലിന്‍: രാജ്യത്തെ ഭവന പ്രതിസന്ധി വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഹൗസിങ് മന്ത്രാലയം പുറത്തുവിട്ട ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 10,275 ആളുകള്‍ അയര്‍ലണ്ടില്‍ ഭവന രഹിതരാണ്. ഇതില്‍ പകുതിയോളം പേര്‍ ഡബ്ലിനില്‍ നിന്നുള്ളവരാണ്. ഭവനരഹിതരുടെ പ്രശ്‌നങ്ങളില്‍ ഹൗസിങ് മിനിസ്ട്രി വേണ്ടവിധത്തില്‍ ഇടപെടുന്നില്ലെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചാരിറ്റികള്‍ പറയുന്നത്.

സന്നദ്ധ സംഘടനകളുടെയും കൂടി പിന്‍ബലത്തിലാണ് വീടില്ലാത്തവര്‍ക്ക് ആവശ്യസാധനങ്ങള്‍ എത്തിക്കുന്നത്. നഗരത്തില്‍ സൗജന്യ ഭക്ഷണകേന്ദ്രങ്ങളില്‍ എത്തുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഭവനമന്ത്രാലയം വീടില്ലാത്തവരുടെ എണ്ണം കുറച്ച് കാണിക്കുകയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. ഇതിനിടെ ഡബ്ലിനിലെ വീടില്ലാത്തവരെ മറ്റു സ്ഥലങ്ങളിലേക്ക് പുനരധിവസിപ്പിക്കുന്ന നടപടികള്‍ ആരംഭിക്കുമെന് മന്ത്രി യോഗന്‍ മര്‍ഫിയുടെ പ്രഖ്യാപനം വിവാദം സൃഷ്ടിച്ചിരുന്നു.

ഡബ്ലിനില്‍ തന്നെ വന്‍കിട കമ്പനികളുടെ ഒഴിഞ്ഞു കിടക്കുന്ന ആയിരകണക്കിന് കെട്ടിടങ്ങള്‍ ഉണ്ടെന്നിരിക്കെ ഭവനരഹിതരെ നാടുകടത്താന്‍ ശ്രമം നടത്തുന്നു എന്നായിരുന്നു ആരോപണം. രാജ്യത്തെ ഭവന പ്രതിസന്ധി കുറയ്ക്കാനുള്ള യാതൊരു വിധ നടപടികളും ഇതുവരെ ഫലം കണ്ടുതുടങ്ങിയില്ല. സോഷ്യല്‍ ഹൗസിങ് യൂണിറ്റ് നിര്‍മ്മാണവും എങ്ങുമെത്താത്തതും പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: