37 വര്‍ഷം അധികാരത്തിലിരുന്ന സിംബാബ്വേ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ അന്തരിച്ചു…

സിംബാബ്വേ യുടെ മുന്‍ പ്രസിഡണ്ട് റോബര്‍ട്ട് മുഗാബെ (95) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ സിംഗപ്പൂരിലായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ കുടുംബ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ മുതല്‍ ചികില്‍സയിലായിരുന്നു മുഗാബെ. സ്വതന്ത്ര്യാനന്തരം സിംബാബ്വേയില്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് മുഗാബെ. 63 ശതമാനം വോട്ടുകള്‍ നേടിയായിരുന്നു 1980 ല്‍ മുഗാബെ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത്.

എന്നാല്‍ പ്രതിപക്ഷ സ്വരത്തെ അടിച്ചമര്‍ത്തുകയും ഭരണഘടനയെ മാറ്റുകയും ചെയ്ത മുഗാബെയെ ആണ് പിന്നീട് ലോകം കണ്ടത്. 1987 ല്‍ ഭരണഘടന തിരുത്തി പ്രസിഡന്റ് പദവി ഏറ്റെടുക്കുകയുമായിരുന്നു. 37 വര്‍ഷം അധികാരത്തില്‍ തുടര്‍ന്ന അദ്ദേഹം 2017 ലാണ് അദ്ദേഹം രാജി വെച്ചത്.

1924 ഫെബ്രുവരി 21ന് ജനിച്ച മുഗാബെ ദേശീയ വിപ്ലവകാരിയായാണ് ലോക ശ്രദ്ധ പിടിച്ച് പറ്റിയത്. 1970 കളില്‍ അദ്ദേഹം സര്‍ക്കാരിനെതിരെ ഗറില്ലാ ക്യാംപയിന്‍ നടത്തി. വെള്ളക്കാര്‍ നാട്ടുകാരില്‍ നിന്നും കൈയേറിയ ഭൂമി തിരിച്ചു പിടിക്കുന്നതില്‍ പ്രത്യേകം താല്പര്യം കാണിച്ച ഇദ്ദേഹത്തെ ഒരു ഭീകരനായ ഭരണാധികാരിയായാണ് പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കാറുള്ളത്.

Share this news

Leave a Reply

%d bloggers like this: