അയര്‍ലണ്ടില്‍ മീസില്‍സ് റെഡ് അലേര്‍ട്ട്; നിര്‍ബന്ധിത വാക്സിനേഷന്‍ ഏര്‍പ്പെടുത്തിയേക്കും

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഇത്തവണ മീസില്‍സ് വാക്സിനേഷന്‍ എടുക്കാത്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്.
മറ്റു യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ഈ പകര്‍ച്ചവ്യാധി പടര്‍ന്ന് പിടിച്ചതോടെ അയര്‍ലണ്ടിലും ജാഗ്രത നിര്‍ദേശം നല്‍കി. രാജ്യത്ത് ഈ വര്‍ഷം അഞ്ചാം പനി പ്രതിരോധ കുത്തിവെയ്പ് എടുക്കാത്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയതോടെ അയര്‍ലണ്ടിനെ ലോകാരോഗ്യ സംഘടന മീസില്‍സ് റെഡ് സോണ്‍ ആയി പ്രഖ്യാപിച്ചിരിക്കുകയാണ്.

പ്രതിരോധ കുത്തിവെയ്പ്പിനെതിരെ ചില സംഘടനകള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് ആരോഗ്യവകുപ്പ് പറയുന്നു. വാക്സിനേഷന്‍ എടുക്കുന്നവര്‍ക്ക് പിന്നീട് ചില ശാരീരിക പ്രശ്ങ്ങള്‍ ഉണ്ടാകുമെന്ന തരത്തിലുള്ള പ്രചരണം ഒരു വിഭാഗം രക്ഷിതാക്കളെ കുട്ടികള്‍ക്ക് കുത്തിവെയ്പ് എടക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുകയാണ്. ഐറിഷ് സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കാന്‍ വാക്സിനേഷന്‍ നിര്‍ബന്ധമാക്കുന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടന്നുവരികയാണെന്നും സൂചനയുണ്ട്.

ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെ യൂറോപ്പില്‍ 11,000 ത്തോളം മീസെല്‍സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അയര്‍ലന്‍ഡില്‍ ഡബ്ലിന് നിന്നാണ് ഇതുവരെ ഏറ്റവും കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ചത്. മീസില്‍സ് കുത്തിവെയ്പ്പ് എടുക്കാത്തവര്‍ക്കായി ആരോഗ്യവകുപ്പ് ഊര്‍ജിത പ്രചരണ പരിപാടികള്‍ ലക്ഷ്യമിടുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: