റോജി എം.ജോണ്‍ എം.എല്‍.എ അയര്‍ലണ്ടില്‍ നിന്നും രാജീവ്ഗാന്ധി അവാര്‍ഡ് സ്വീകരിച്ചു.

ഡബ്ലിന്‍: ഐ.ഓ.സി-ഓ.ഐ.സി.സി അയര്‍ലണ്ടിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രാജീവ്ഗാന്ധിയുടെ 75മത് ജന്മദിന വാര്‍ഷിക ആഘോഷ ചടങ്ങില്‍ വെച്ച് ഓ.ഐ.സിസി അയര്‍ലാന്‍ഡ് ഏര്‍പ്പെടുത്തിയ കേരളത്തിലെ ഏറ്റവും മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള രാജീവ്ഗാന്ധി അവാര്‍ഡ് 2019 റോജി എം.ജോണ്‍ എം.എല്‍.എ ഐ.ഓ.സി ചെയര്‍മാന്‍ ഗുര്‍ചരന്‍ സിങ്ല്‍ നിന്നും ഏറ്റുവാങ്ങി. ഐ.ഓ.സി-ഓ.ഐ.സി.സി പ്രസിഡന്റ് എം.എം.ലിങ്ക് വിന്‍സ്റ്റര്‍ അധ്യക്ഷത വഹിച്ച യോഗം ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിക്കലിന്റെ ഈശ്വരപ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ചു.

യോഗത്തില്‍ വൈസ് പ്രസിഡന്റ് പി.എം. ജോര്‍ജ്കുട്ടി, റോണി കുരിശിങ്കല്‍ പറമ്പില്‍, ഫ്രാന്‍സിസ് ജേക്കബ്, ജിംസണ്‍ ജെയിംസ്, ഡീനോ ജേക്കബ്, റെജി മാത്യു കൊട്ടാരത്തില്‍, ഷേര്‍ളി റെജി, റെയ്ന്‍ ജോസ്, മനോജ് മന്നത്ത്, ബാബുലാല്‍ യാദവ്, സിറാജ് സെയ്ദി, ആന്റോ താല, ജോസ് വെട്ടിക്കല്‍, ബിനോയി ലൂക്കന്‍, ജോയി മൂഞ്ഞേലി, രാജേഷ് ഉണ്ണിത്താന്‍, ബിന്ദു ഇടന്‍ട്ര, രാജന്‍ തരിയന്‍, ജോണി മലയാറ്റൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തിന് ശേഷം നടന്ന കലാ പരിപാടികള്‍ക്ക് ഇന്‍സ് മാര്‍ട്ടിന്‍, ശ്രുതി മുളവരിക്കല്‍, ആഞ്ജലീന തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഫാദര്‍ മാര്‍ട്ടിന്‍ പൊറുക്കാരന്‍ മുഖ്യ പ്രഭാഷണം നടത്തി.

Share this news

Leave a Reply

%d bloggers like this: