സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക് …

എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക് സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം. ദീര്‍ഘകാലമായി സംഘര്‍ഷത്തിലായിരുന്ന എത്യോപ്യയും എറിത്രിയയും തമ്മിലുള്ള പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ മുന്‍കൈ എടുത്തതിനാണ് അഹമ്മദ് അലിക്ക് പുരസ്‌കാരം ലഭിച്ചത്. 1998 മുതല്‍ 2000 വരെ യുദ്ധം നടത്തിയ എത്യോപ്യയും എറിത്രിയയും ദീര്‍ഘകാല ശത്രുക്കളായിരുന്നു. വര്‍ഷങ്ങളുടെ ശത്രുത അവസാനിപ്പിച്ച് 2018 ജൂലൈയില്‍ ഇരു രാജ്യങ്ങളും ബന്ധം പുന:സ്ഥാപിച്ചു. ഡിസംബര്‍ പത്തിന് ഏകദേശം 900,000 ഡോളറും പുരസ്‌കാരവും ഓസ്ലോയില്‍ വച്ച് അഹമ്മദ് അലിക്ക് സമ്മാനിക്കും.

ശരീരശാസ്ത്രം-വൈദ്യശാസ്ത്രത്തിലെ 2019ലെ നോബല്‍ പുരസ്‌കാരം ഹൈപോഷ്യയെ സംബന്ധിച്ച് ഗവേഷണം നടത്തിയ ഡോ. വില്ല്യം ജി കെലിന്‍, ഡോ. ഗ്രേഗ് എല്‍ സെമന്‍സ, ഡോ. പീറ്റര്‍ ജെ റാറ്റ്ക്ലിഫ് എന്നിവര്‍ക്കാണ് ലഭിച്ചത്. ഓക്‌സിജന്‍ കോശത്തിലേക്ക് എത്തുന്നതിന്റെ ലഭ്യത കുറവിനെയാണ് ഹൈപോഷ്യ എന്ന് വിളിക്കുന്നത്. 1901-ല്‍ ആരംഭിച്ചത് മുതല്‍ ഈ വിഭാഗത്തിലെ 110-ാമത്തെ പുരസ്‌കാരമാണിത്.

ലൈംഗികാതിക്രമ ആരോപണങ്ങളുമായി ബന്ധപ്പെട്ട് നല്‍കാതെ ഒഴിവാക്കിയ 2018ലെ സാഹിത്യ നോബല്‍ പോളിഷ് (പോളണ്ട്) എഴുത്തുകാരി ഓള്‍ഗ തൊകാര്‍സുക്കിനാണ് നല്‍കിയത്. ‘Ksiegi Jakubowe’ (The Book of Jacob) എന്ന പോളിഷ് കൃതി അടക്കം രചിച്ചത് ഓള്‍ഗയാണ്. 2019ലെ പുരസ്‌കാരം ഓസ്ട്രിയന്‍ നോവലിസ്റ്റ് പീറ്റര്‍ ഹാല്‍ഡ്‌കെയ്ക്കാണ്. സാഹിത്യ നോബല്‍ നേടുന്ന 15ാമത്തെ സ്ത്രീയാണ് ഓള്‍ഗ തൊകാര്‍സുക്ക്. 1901 മുതലുള്ള സാഹിത്യ നോബല്‍ ചരിത്രത്തില്‍ 116 പേരാണ് ഇതുവരെ പുരസ്‌കാരം നേടിയിട്ടുള്ളത്.

Share this news

Leave a Reply

%d bloggers like this: