ലിന്‍സ്റ്റര്‍ ഹൗസിലേക്ക് പ്രക്ഷോപകാരികളുടെ കടന്നുകയറ്റം; മനുഷ്യച്ചങ്ങല തീര്‍ത്ത് ഗാര്‍ഡയുടെ പ്രതിരോധം; പ്രധാന ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്ത് നീക്കി

ഡബ്ലിന്‍: മുന്‍പെങ്ങും ഇല്ലാത്തവിധം അയര്‍ലണ്ടില്‍ പ്രക്ഷോഭപരിപാടികള്‍ വര്‍ധിക്കുകയാണ്. കലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട അടിയന്തരാവസ്ഥ ബില്‍ പാസാകാതില്‍ പ്രതിഷേധിച്ചാണ് രാജ്യത്ത് സമരം ശക്തമാകുന്നത്. കഴിഞ്ഞ ദിവസം ലിന്‍സ്റ്റര്‍ ഹൗസിന് മുന്നില്‍ ആഞ്ഞടിച്ച സമരക്കാര്‍ ഇതിനകത്തേയ്ക്ക് കടക്കാനുള്ള ശ്രമവും നടത്തി. നൂറുകണക്കിന് ഗാര്‍ഡ അണിനിരന്ന് ലിന്‍സ്റ്റര്‍ ഹൗസിന് ചുറ്റും പ്രതിരോധം തീര്‍ക്കുകയായിരുന്നു. സംഭവം അക്രമത്തിലേക്ക് കടന്നതോടെ 5 ഓളം ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്ത് നീക്കി. തുടര്‍ന്നുള്ള ദിവസങ്ങളിലും പ്രതിഷേധം ശക്തമാകുമെന്ന് തന്നെയാണ് സമരക്കാര്‍ അറിയിച്ചിരിക്കുന്നത്.

ലോകത്തിന്റെ പല ഭാഗങ്ങളിലും കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട സമരങ്ങള്‍ പുരോഗമിക്കുകയാണ്. ലണ്ടനിലും സമാനമായ സമരം അരങ്ങേറുന്നുണ്ട്. ഇന്നലെ ലണ്ടനില്‍ നിന്നും ഡബ്ലിനിലേക്കുള്ള എയര്‍ലിങ്കസ് വിമാനത്തില്‍, വിമാനം പുറപ്പെട്ട സമയത്ത് ഇതിനകത്തുള്ള നിയമങ്ങളെല്ലാം തെറ്റിച്ച് ഒരു കാലാവസ്ഥ പ്രക്ഷോപകന്‍ സഹയാത്രികര്‍ക്ക് ക്ലാസ് എടുത്തു. നിര്‍ദിഷ്ട സീറ്റില്‍ ഇരിക്കാന്‍ ഇയാളോട് വിമാന ജീവനക്കാര്‍ പറഞ്ഞെങ്കിലും, ഇയാള്‍ അത് നിരസിക്കുകയും ചെയ്തു. ഇതോടെ വിമാനം അടിയന്തരമായി തിരിച്ചിറക്കേണ്ടിയും വന്നു. അയര്‍ലണ്ടില്‍ മുന്‍ദിവസങ്ങളിലും ലിന്‍സ്റ്റര്‍ ഹൗസിന് മുന്നില്‍ പ്രതിഷേധം നടന്നിരുന്നു.

പ്രക്ഷോപകര്‍ പ്രധാന ഗേറ്റില്‍ നിന്നതോടെ ടി ഡി മാരില്‍ പലര്‍ക്കും പുറത്തുപോകാനാകാതെ പാര്‍ലമെന്റില്‍ തന്നെ ഇരിക്കേണ്ടിയും വന്നു. അത്യാവശ്യമായി പുറത്തുപോകേണ്ട ഒരു ടിഡി യെ പോലും പുറത്തുപോകാന്‍ സമരക്കാര്‍ അനുവദിച്ചില്ല. തങ്ങളും പല അത്യാവശ്യങ്ങളും ഒഴിവാക്കിയാണ് ഇവിടെ സമരത്തിന് എത്തിയത് എന്നായിരുന്നു സമരക്കാരുടെ മറുപടി. അയര്‍ലണ്ടില്‍ വലിയ പരിസ്ഥിതി ആഘാതങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കെ അത്യാവശ്യമായി പരിസ്ഥിതിയും, വിഭവങ്ങളും സംരക്ഷികേണ്ടതുണ്ടെന്നാണ് സമരക്കാരുടെ നിലപട്. സര്‍ക്കാര്‍ ഇതില്‍ വലിയ താത്പര്യം കാണിക്കുന്നില്ലെന്ന് ആരോപിച്ചാണ് സമരം ശക്തമാക്കുന്നത്.

Share this news

Leave a Reply

%d bloggers like this: