കുട്ടികള്‍ക്ക് പൊതുഗതാഗതം സൗജന്യമാക്കുന്ന കാര്യം പരിഗണനയിലെന്ന് ഗതാഗത വകുപ്പ്…

ഡബ്ലിന്‍: കുട്ടികള്‍ക്ക് പൊതുഗതാഗത സംവിധാനം സൗജന്യമായി അനുവദിക്കുന്ന നിയമം ദേശീയ ഗതാഗത വകുപ്പിന്റെ പരിഗണനയില്‍. ലീപ് കാര്‍ഡ് ഉപയോഗിക്കുന്ന കുട്ടികള്‍ക്ക് പൊതുഗതാഗത സൗജന്യങ്ങള്‍ കൂടുതല്‍ അനുവദിക്കാനാവുമെന്നാണ് ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നത്. വേനല്‍ അവധിക്കാലത്ത് കുട്ടികള്‍ക്കായി അനുവദിക്കപ്പെട്ട കിഡ്‌സ് ഗോ ഫ്രീ ഇനിഷ്യേറ്റിവിന്റെ ഭാഗമായി സൗജന്യ പൊതു ഗതാഗതം ഈ വര്‍ഷം രണ്ട് ആഴ്ചയില്‍ നിന്നും 4 ആഴ്ചയായി ഉയര്‍ത്തിയിരുന്നു.

ഒരു മാസത്തോളം സൗജന്യ യാത്ര വളരെയധികം കുട്ടികള്‍ പ്രയോജനപ്പെടുത്തിയതായും ഗതാഗത വകുപ്പ് വ്യക്താക്കി ഈ പദ്ധതി വിജയമാക്കേണ്ട ആദ്യ ഘട്ടത്തില്‍ ലീപ് കാര്‍ഡ് ഉപയോഗിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ യാത്രകളുടെ എണ്ണം കൂട്ടിയും വരും വര്‍ഷങ്ങളില്‍ പൂര്‍ണമായും സൗജന്യ യാത്ര അനുവദിക്കാനുള്ള നീക്കവും ആരംഭിച്ചുകഴിഞ്ഞു. കുട്ടികളുടെ പൊതു ഗതാഗത സൗകര്യം പൂര്‍ണമായും സൗജന്യമാക്കുന്നത് മാതാപിതാക്കള്‍ക്ക് വലിയൊരു ആശ്വാസമായിരിക്കും എന്നും കൂടുതല്‍ ആളുകളെ പൊതുഗതാഗത സംവിധാനത്തെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് ഫിനഗേല്‍ ടിഡി കെയ്റ്റ് ഓ കോനാല്‍ അഭിപ്രായപ്പട്ടു.

Share this news

Leave a Reply

%d bloggers like this: