ആശുപത്രി വെയ്റ്റിങ് ലിസ്റ്റില്‍ നിന്നും ആയിരക്കണക്കിന് രോഗികളെ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്

ഡബ്ലിന്‍: ഐറിഷ് ആശുപത്രികളില്‍ വെയ്റ്റിങ് ലിസ്റ്റില്‍ നിന്നും ആയിരക്കണക്കിന് രോഗികളെ ഒഴിവാക്കിയെന്ന് റിപ്പോര്‍ട്ട്. ഐറിഷ് പേഷ്യന്റ് അസോസിയേഷനാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. വാലിഡേഷന്‍ ലെറ്ററിനോട് പ്രതികരിക്കാത്ത രോഗികളെയാണ് ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയത് എന്നാണ് നാഷണല്‍ പര്‍ച്ചേഴ്സ് ഫണ്ടിന്റെ പ്രതികരണം.

രണ്ട് ലക്ഷത്തോളം വാലിഡേഷന്‍ ലെറ്റര്‍ അയച്ചതില്‍ മുപ്പതിനായിരത്തോളം രോഗികള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ലെന്നാണ് എം.പി.എഫ് ന്റെ പ്രതികരണം. ചികിത്സ ആവശ്യമില്ലാത്തവരാണ് വാലിഡേഷന്‍ ലെറ്ററിനോട് പ്രതികരിക്കാത്തത് എന്നാണ് കണക്കാക്കപ്പെടുന്നത്. ഇത്തരക്കാരെ ഒഴിവാക്കുന്നതോടെ ചികിത്സ ആവശ്യമുള്ളവര്‍ക്ക് വളരെ വേഗത്തില്‍ ഇത് ലഭ്യമാക്കാന്‍ കഴിയുമെന്നാണ് എന്‍.പി.എഫ് പറയുന്നത്.

രണ്ടുതവണ ലെറ്റര്‍ നല്‍കിയിട്ടും പ്രതികരിക്കാത്തവരെ നേരിട്ട് ബന്ധപ്പെട്ട് കാര്യങ്ങള്‍ അന്വേഷിക്കണമെന്നാണ് ചട്ടം. എന്നാല്‍ അത്തരം ഒരു നീക്കം നടത്തിയിട്ടില്ലെന്നാണ് പേഷ്യന്റ്‌സ് അസോസിയേഷന്‍ അഭിപ്രായപ്പെടുന്നത്. മാത്രമല്ല വെയ്റ്റിങ് ലിസ്റ്റില്‍നിന്നും ഒഴിവാക്കപ്പെട്ടതിന് വ്യക്തമായ വിശദീകരണം ലഭ്യമായിട്ടില്ലെന്നും അസോസിയേഷന്‍ ആരോപണം ഉന്നയിച്ചു.

Share this news

Leave a Reply

%d bloggers like this: