ഇന്റര്‍നെറ്റ് വിപ്ലവത്തിനൊരുങ്ങി കേരളം; കെ-ഫോണ്‍ പദ്ധതി അടുത്ത വര്‍ഷം മുതല്‍…

തിരുവനന്തപുരം: കേരളത്തില്‍ പിന്നാക്ക മേഖലയിലെ ഇരുപതുലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന പദ്ധതി അടുത്ത വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരും. പിന്നാക്ക വിഭാഗങ്ങള്‍ക്ക് പുറമെ മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഹൈ സ്പീഡ് ഇന്റര്‍നെറ്റ് ലഭ്യമാകും എന്നതാണ് കെ-ഫോണ്‍ പദ്ധതിയുടെ മറ്റൊരു ഹൈലൈറ്റ്. കെഎസ്ഇബിയും കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രെച്ചര്‍ ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണിത്.

സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കാന്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയും സ്ഥാപിച്ചു. കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്ക് അവരുടെ സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനും ഈ പദ്ധതിയിലൂടെ അവസരം ലഭിക്കും. ഇരുപത്തെട്ടായിരം കിലോമീറ്റര്‍ നീളത്തില്‍ കോര്‍ണെറ്റ് വര്‍ക് സര്‍വേ ഇതിനായി പൂര്‍ത്തീകരിച്ചു. പദ്ധതി നടപ്പായാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കെ-ഫോണ്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് ആയിരിക്കും ഉപയോഗത്തില്‍ വരുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക് ചെയിന്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സ്, സ്റ്റാര്‍ട്ട് അപ്പ് മേഖലകളില്‍ കുതിച്ചു ചാട്ടം പ്രതീക്ഷിക്കാം. 30000-ല്‍ അധികം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 mbps തൊട്ട് 1 gbps വേഗതയില്‍ നെറ്റ് കണക്ഷന്‍ ലഭ്യമാക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളെ പൂര്‍ണമായും ഡിജിറ്റല്‍ മാതൃകയിലേക്ക് മാറ്റുക എന്ന ലക്ഷ്യവും ഈ പദ്ധതിക്ക് പിന്നിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക് പേജിലൂടെയാണ് പദ്ധതി പ്രഖ്യാപനം നടത്തിയത്.

Share this news

Leave a Reply

%d bloggers like this: