പിരിച്ചുവിടല്‍ പ്രഖ്യാപിച്ച് വിര്‍ജിന്‍ മീഡിയ; അയര്‍ലണ്ടിലെ തൊഴില്‍മേഖല അപകടത്തില്‍; ഈ മാസം ജീവനക്കാരെ പിരിച്ചുവിടുന്ന മൂന്നാമത്തെ കമ്പനിയായി വിര്‍ജിന്‍

ഡബ്ലിന്‍: ടെലികോം രംഗത്തെ ഭീമനായ വിര്‍ജിന്‍ മീഡിയ പിരിച്ചുവിടല്‍ പ്രഖ്യാപിച്ചു. അടുത്ത മാസം 60 ഓളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. സാമ്പത്തിക പ്രതിസന്ധിയാണ് പിരിച്ചുവിടലിനുള്ള പ്രധാന കാരണം. വളരെ വിഷമഘട്ടത്തിലൂടെയാണ് വിജിന്‍ മീഡിയ അയര്‍ലണ്ട് കടന്നുപോകുന്നതെന്ന് കമ്പനി അറിയിച്ചു. അയര്‍ലണ്ടില്‍ ടെലികോം, മൊബൈല്‍ ആന്‍ഡ് ടി വി പ്രൊഡക്ഷന്‍ രംഗത്തേക്ക് കടന്നുവന്ന കമ്പനി നിലവില്‍ 1600 പേര്‍ക്ക് തൊഴില്‍ നല്‍കിവന്ന സ്ഥാപനമാണ്. പിരിച്ചുവിടല്‍ ബാധിക്കുന്ന ജീവനക്കാര്‍ക്ക് കമ്പനി രേഖാമൂലം നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഈ മാസം ഇത് മൂന്നാമത്തെ കമ്പനിയാണ് തൊഴിലാഴികളെ പിരിച്ചുവിടല്‍ പ്രഖ്യാപിച്ചത്. കോര്‍ക്കില്‍ കഴിഞ്ഞ ദിവസം നൊവാര്‍ട്ടിസ് എന്ന ഔഷധ നിര്‍മ്മാണശാലയും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഷാനോനില്‍ മറ്റൊരു സ്ഥാപനവും പിരിച്ചുവിടല്‍ പ്രഖ്യാപിച്ചിരുന്നു. അയര്‍ലണ്ടില്‍ വന്‍കിടകമ്പനികള്‍ പോലും മാന്ദ്യത്തിന്റെ പിടിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി ബഹുരാഷ്ട്ര കമ്പനികള്‍ ഉള്ള അയര്‍ലണ്ടില്‍ ഇത്തരത്തില്‍ പിരിച്ചുവിടല്‍ തുടര്‍കഥയായാല്‍ രാജ്യം പ്രതിസന്ധിയിലേക്ക് കടന്നേക്കുമെന്നും മുന്നറിയിപ്പുണ്ട്. തൊഴില്‍മേഖലയ്ക്ക് തളര്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉടന്‍ ഉണ്ടാകണമെന്നും തൊഴില്‍ സംഘടനകള്‍ ആവശ്യപെടുന്നുണ്ട്.

ഐറിഷ്- അമേരിക്കന്‍ കോടീശ്വരന്‍ ജോണ്‍ മേലോണിന്റെ ലിബര്‍ട്ടി ഗ്ലോബലിന്റെ പങ്കാളിത്തമുള്ള ടെലികോം കമ്പനിയാണ് ഐറിഷ് വിര്‍ജിന്‍ മീഡിയ. 2015 വരെ യു പി സി അയര്‍ലന്‍ഡ് എന്നറിയപ്പെട്ടിരുന്ന കമ്പനിയാണ് ഇന്ന് വിര്‍ജിന്‍ മീഡിയയായി അറിയപ്പെടുന്നത്. അയര്‍ലണ്ടില്‍ പ്രവര്‍ത്തനം ആരംഭിച്ച വിര്‍ജിന്‍ ആദ്യമായാണ് കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതെന്ന് കമ്പനിയുടെ അയര്‍ലണ്ടിലെ വക്താവ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: