വിവാദങ്ങള്‍ ഒഴിയാതെ വാര്‍ഫോര്‍ഡ് ആശുപത്രി; മാനസികാരോഗ്യ യൂണിറ്റില്‍ രോഗികള്‍ കിടന്നുറങ്ങുന്നത് തറയില്‍; എച് എസ് ഇ യോട് വിശദീകരണം തേടി ആരോഗ്യമന്ത്രി

വാട്ടര്‍ഫോര്‍ഡ്: വാട്ടര്‍ഫോര്‍ഡ് ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തില്‍ രോഗികള്‍ക്ക് കിടക്കാന്‍ മതിയായ ബെഡുകള്‍ ഇല്ലെന്ന് വ്യാപക പരാതി. രോഗികള്‍ തറയിലും, കസേരകള്‍ നിരത്തിയും കിടന്നുറങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തായതോടെ ഈ ആശുപത്രി വീണ്ടും വിവാദത്തില്‍ പെട്ടിരിക്കുകയാണ്. മൊത്തം 47 രോഗികള്‍ക്കുള്ള ഈ യൂണിറ്റില്‍ 42 ഓളം രോഗികള്‍ക്ക് മാത്രമേ ബെഡ് ലഭ്യമായിട്ടുള്ളു. മാധ്യമങ്ങളിലൂടെ രോഗികളുടെ ശോചനീയാവസ്ഥ പുറത്തുവന്നതോടെ മെന്റല്‍ ഹെല്‍ത്ത് കമ്മീഷനും ഈ വാര്‍ത്ത സ്ഥിരീകരിക്കുകയാണുണ്ടായത്.

നിരവധി തവണ ആവശ്യപ്പെട്ടിട്ടും എച്ച് എസ് ഇ ഈ പ്രശ്‌നം കണക്കിലെടുത്തില്ലെന്നാണ് മെന്റല്‍ ഹെല്‍ത്ത് കമ്മീഷന്‍ മറുപടി പറഞ്ഞിരിക്കുന്നത്. അതുപോലെ നഴ്‌സുമാര്‍ ഉള്‍പ്പെടെ ഈ യൂണിറ്റില്‍ ആവശ്യത്തിന് ആരോഗ്യജീവനക്കാരും ഇല്ലെന്നും ആരോപണം ഉയരുന്നു. നിയമനം നടത്താത്തതിനാല്‍ ചികിത്സയിലുള്ള രോഗികള്‍ക്ക് പരിചരണത്തിന്റെ അഭാവം നേരിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

വാട്ടര്‍ഫോര്‍ഡ് ആശുപത്രിയെ കുറിച്ച് പുറത്തുവന്ന വാര്‍ത്ത ഞെട്ടിപ്പിച്ചതായി ഫിയാന ഫോള്‍ വാട്ടര്‍ഫോര്‍ഡ് ടി ഡി മേരി ബട്ട്‌ലര്‍ വ്യക്തമാക്കി. സംഭവത്തില്‍ ആരോഗ്യമന്ത്രി മെന്റല്‍ ഹെല്‍ത്ത് കമ്മിഷനോടും, എച് എസ് ഇ യോടും വിശദീകരണം ആവശ്യപെട്ടിട്ടുണ്ട്. മുന്‍പ് വാട്ടര്‍ഫോര്‍ഡ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ മൃതശരീരങ്ങള്‍ അഴുകിയ നിലയില്‍ കണ്ടെത്തിയത് വാന്‍ വിവാദത്തിന് വഴിവെച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: