ഡബ്ലിന്‍ ബസ്സില്‍ ലഹരി ഉപയോഗിക്കുന്ന ജീവനക്കാര്‍ ഇനി പടിക്ക് പുറത്ത്

ഡബ്ലിന്‍: ജീവനക്കാര്‍ക്കിടയില്‍ മദ്യ- മയക്കുമരുന്നു പരിശോധന നിര്‍ബന്ധമാക്കാനൊരുങ്ങി ഡബ്ലിന്‍ ബസ്. ഇതിനായി മൂന്നുവര്‍ഷത്തെ ടെണ്ടര്‍ ക്ഷണിച്ചിരിക്കുകയാണ് കമ്പനി. വ്യക്തിഗത വാഹനങ്ങളില്‍ ലഹരി പരിശോധന നിര്‍ബന്ധമാക്കിയതോടെ, പൊതുഗതാഗത രംഗത്തും ജീവനക്കാരെ ലഹരിപരിശോധനകള്‍ക്ക് വിധേയരാകേണ്ടതുണ്ടെന്ന് ദേശീയ ഗതാഗതവകുപ്പ് ഉത്തരവിറക്കിയിരുന്നു. പൊതുഗതാഗതത്തില്‍ യാത്രക്കാര്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തണമെന്നും ഗതാഗതവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

ഡബ്ലിനിലെ വിവിധ സ്ഥലങ്ങളിലായി ജീവനക്കാരെ പരിശോധനകള്‍ക്ക് വിധേയമാക്കും. ഡബ്ലിന്‍ ബസ് ജീവനക്കാര്‍ക്കിടയില്‍ ലഹരി പരിശോധനകള്‍ നടത്തിയിരുന്നെങ്കിലും അത്ര നിര്‍ബന്ധമാക്കിയിരുന്നില്ല. ഇനി മുതല്‍ ജോലിയില്‍ പ്രവേശിക്കുന്ന ബസ് ജീവനക്കാര്‍ ലഹരി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന ബോണ്ടുകളും തയ്യാറാക്കും. നിബന്ധനകള്‍ തെറ്റിക്കുന്ന ജീവനക്കാര്‍ക്കെതിരെ ജോലിയില്‍ നിന്നും പിരിച്ചുവിടുന്നത് ഉള്‍പ്പെടെയുള്ള നടപടികളും സ്വീകരിച്ചേക്കും

Share this news

Leave a Reply

%d bloggers like this: