വീട്ടില്‍ സൂക്ഷിക്കാവുന്ന സ്വര്‍ണത്തിന് പരിധി; കൂടുതല്‍ കൈവശം വെച്ചാല്‍ ഇന്‍കം ടാക്‌സ്‌കാര്‍ കൊണ്ടുപോകും; നിയമം കേരളത്തിലെ സാധാരണക്കര്‍ക്ക് ഇരുട്ടടിയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി സ്വര്‍ണം കൈവശം വെയ്ക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. കള്ളപ്പണക്കാര്‍ സ്വര്‍ണത്തിലൂടെ കൂടുതല്‍ നിക്ഷേപം നടത്തുന്നത് തടയാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം. വ്യക്തികള്‍ക്ക് കൈവശം വെയ്ക്കാവുന്ന സ്വര്‍ണ്ണത്തിന് പരിധി ഏര്‍പ്പെടുത്തി. ആദായ നികുതി ഭേദഗതി നിയമം അനുസരിച്ച് വിവാഹിതയായ സ്ത്രീയ്ക്ക് 62.5 പവനും, അവിവാഹിതര്‍ക്ക് 31.25 പവനും, പുരുഷന്മാര്‍ക്ക് 12.5 പവനും കൈവശം വെയ്ക്കാം.

ഈ പരിധിയില്‍ കൂടുതല്‍ സ്വര്‍ണം വ്യക്തികളില്‍ നിന്നും കണ്ടെത്തിയാല്‍ അത് ഇന്‍കം ടാസ് ഉദ്ദ്യോഗസ്ഥര്‍ക്ക് പിടിച്ചെടുക്കാന്‍ അതികാരമുണ്ടാകും. മാത്രമല്ല സ്വര്‍ണം വാങ്ങിയതിന്റെ സ്രോതസ്സും ഇനി വെളിപ്പെടുത്തണം. കള്ളപ്പണം സ്വര്‍ണമാക്കി സൂക്ഷിക്കാനുള്ള അവസരം ഈ നിയമത്തിലൂടെ ഇല്ലാതാക്കാം എന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ സ്വര്‍ണം ഒരു സുരക്ഷിത നിക്ഷേപമായി ഉപയോഗിക്കുന്ന മലയാളികള്‍ക്ക് ഈ നിയമം കടുത്ത വെല്ലുവിളി ഉയര്‍ത്തും. കൈയ്യില്‍ വെയ്ക്കാവുന്ന സ്വര്‍ണത്തിന്റെ അളവ് വളരെ കുറവായി നിജപ്പെടുത്തിയതിനെതിരെയും ആക്ഷേപം ഉയരുന്നുണ്ട്. നോട്ട് നിരോധനം പോലെത്തന്നെ സ്വര്‍ണ്ണ നിയന്ത്രണവും സാധാരണക്കാര്‍ക്ക് ഇരുട്ടടിയായി മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Share this news

Leave a Reply

%d bloggers like this: