എത്തിഹാദ് വിമാനങ്ങളിലെ ടി വി സൗകര്യങ്ങള്‍ ഒഴിവാക്കുന്നു; അബുദാബി കൊച്ചി റൂട്ടുകള്‍ക്കും ബാധകം

കൊച്ചി: ചെലവ് ചുരുക്കലിന്റെ ഭാഗമായി എത്തിഹാദ് എയര്‍ വെയിസ് വിമാനസര്‍വീസുകളില്‍ നല്‍കിവന്ന ചില സേവനങ്ങള്‍ എടുത്തുമാറ്റുന്നു. പരിഷ്‌കാരത്തിന്റെ ആദ്യ പടിയായി എയര്‍ബസ് A320 and A321 വിമാനങ്ങളില്‍ ഇക്കോണമി ക്ലാസ് ക്യാബിന്‍ 23 എണ്ണമാക്കി മറ്റും. സീറ്റുകളുടെ ഘടനയിലും വ്യത്യാസം വരുത്തും. വിശാലമായ സീറ്റ് അറേഞ്ച്‌മെന്റുകള്‍ സങ്കോചിപ്പിക്കുന്ന നടപടികളും ആരംഭിച്ചു. സ്വകാര്യ ടി വി സൗകര്യങ്ങളും ഒഴിവാക്കപ്പെടും. ഇക്കോണമി ക്ലാസില്‍ കൂടുതല്‍ ലെഗ് റൂം സീറ്റുകളും ഉള്‍പ്പെടുത്തും.

കൂടാതെ ഈ ക്ലാസ്സില്‍ ഭക്ഷണവും, മറ്റു ഡ്രിങ്കുകളും വില്പനയും ആരംഭിച്ചിട്ടുണ്ട്. വിമാനങ്ങളില്‍ നിന്നും ടിവി നീക്കം ചെയ്യില്ലെന്ന് അറിയിച്ച എത്തിഹാദ് ദീര്‍ഘദൂര റൂട്ടുകളില്‍ സേവനം ടി വി സൗകര്യം ലഭ്യമാക്കാന്‍ കഴിയില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ടി വി സൗകര്യവും ലഭ്യമാക്കിലെങ്കിലും പകരം യാത്രക്കാരെ അവരുടെ സ്മാര്‍ട്ട്ഫോണുകളിലേക്കും, ടാബ്ലെറ്റുകളിലേക്കും വയര്‍ലെസ് സ്ട്രീമിങ് അനുവദിക്കും. അബുദാബി കൊച്ചി റൂട്ടുകള്‍ക്കും പുതിയ നിയമം ബാധകമായിരിക്കും.

സീറ്റിങ് അറേഞ്ച്‌മെന്റില്‍ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങള്‍ എത്തിഹാദ് പുറത്തുവിട്ടിട്ടില്ല. എന്തായാലും കൂടുതല്‍ യാത്രകരെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന പരിഷ്‌കാരമാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് എത്തിഹാദ് വക്താവ് അറിയിച്ചു.

എത്തിഹാദ് വിമാനയാത്രകളില്‍ ഇനി സൗകര്യക്കുറവ് അനുഭവപെടുമോ എന്നാണ് യാത്രക്കാര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി എത്തിഹാദിന് 5 ബില്യണ്‍ ഡോളറിന്റെ നഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വരുമാനം തിരിച്ചുപിടിക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ പരിഷ്‌ക്കാരങ്ങള്‍ എന്നാണ് എത്തിഹാദുമായി ബന്ധപ്പെട്ട വൃത്തങ്ങളുടെ പ്രതികരണം

Share this news

Leave a Reply

%d bloggers like this: