പാലില്‍ സ്വര്‍ണ്ണമുണ്ട്; നേതാവിന്റെ വാക്ക് വിശ്വസിച്ച് ബംഗാളില്‍ ക്ഷീരകര്‍ഷകര്‍ പശുക്കളെ വെച്ച് ലോണെടുക്കാന്‍ മണപ്പുറം ഫിനാന്‍സില്‍

കൊല്‍ക്കത്ത: ബി ജെ പി നേതാവിന്റെ പ്രസ്താവന അതേപടി പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ച് ഒരു കൂട്ടം കര്‍ഷകര്‍. ഇതോടെ പശ്ചിമബംഗാള്‍ ബി ജെ പി നേതൃത്വം പുലിവാല് പിടിച്ചിരിക്കുകയാണ്. പശുവിന്റെ പാലില്‍ സ്വര്‍ണമുണ്ടെന്ന ബിജെപി പശ്ചിമബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ പ്രസ്താവനയ്ക്കു പിന്നാലെ ക്ഷീരകര്‍ഷകന്‍ തന്റെ പശുക്കളുമൊയി സ്വര്‍ണപ്പണയം വെക്കാന്‍ ബാങ്കിലെത്തി. ബംഗാളിലെ മണപ്പുറം ഫിനാന്‍സ് ശാഖയിലേക്കാണ് ബംഗാളിലെ ദങ്കുനി പ്രദേശത്തുള്ള ഒരു കര്‍ഷകനാണ് പ്രതീക്ഷയോടെ മണപ്പുറം ഫിനാന്‍സുകാരെ സമീപിച്ചത്.

നാടന്‍ പശുവിന്റെ പാലില്‍ സ്വര്‍ണമുണ്ടെന്നും; പശുവിനു മഞ്ഞ നിറം ഉണ്ടാകുന്നതും ഏതുകൊണ്ടാണെന്നും എന്നായിരുന്നു നേതാവിന്റെ പ്രസ്താവന. ഇത് വിശ്വസിച്ച ഒരു കര്‍ഷകന്‍ തന്റെ ബിസിനെസ്സ് വിപുലീകരിക്കാന്‍ 20 പശുക്കളെ മണപ്പുറം ഫിനാന്‍സില്‍ പണയം വെയ്ക്കാന്‍ എത്തുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ പല സ്ഥലങ്ങളിലായി നടന്നതോടെ നേതാവിനെതിരെ വിമര്‍ശനവും ഉയര്‍ന്നു.

ഇതേ കര്‍ഷകന്‍ ജീവിക്കുന്ന പഞ്ചായത്തിന്റെ പ്രസിഡണ്ട് മനോജ് സിങ്ങിനെത്തേടി ദിവസവും ആളുകള്‍ പശുക്കളുമായി വരികയാണത്രെ. എല്ലാവര്‍ക്കും അറിയേണ്ടത് എത്ര ലോണ്‍ കിട്ടുമെന്നാണ്. ദിലീപ് ഘോഷിന്റെ പ്രസ്താവനയാണ് ഈ പ്രശ്‌നത്തിനെല്ലാം കാരണമെന്നാണ് പഞ്ചായത്ത് പ്രസിഡണ്ട് പറയുന്നത്. ഒരു രാഷ്ട്രീയ നേതാവ് ഭക്ഷണത്തെക്കുറിച്ചും വസ്ത്രത്തെക്കുറിച്ചും പാര്‍പ്പിടത്തെക്കുറിച്ചുമാണ് സംസാരിക്കേണ്ടത്. പക്ഷെ ബിജെപിക്ക് മതത്തെക്കുറിച്ചും ഹിന്ദുത്വത്തെക്കുറിച്ചും മാത്രമേ സംസാരിക്കാനുള്ളൂ എന്നും മനോജ് സിംഗ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: