അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നത് കുറച്ച് അയര്‍ലണ്ട്; ഗ്രീസില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ അയര്‍ലണ്ടും ഭീതിയില്‍

ഡബ്ലിന്‍: യുദ്ധമേഖലകളില്‍ നിന്നും അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന നയത്തില്‍ മാറ്റം വരുത്തി അയര്‍ലണ്ട്. കഴിഞ്ഞ നാല് വര്‍ഷകാലയളവില്‍ 4000 അഭയാര്‍ത്ഥിയാക്കളെ സ്വീകരിക്കാമെന്നേറ്റിരുന്ന അയര്‍ലണ്ട് ഇതിന്റെ പകുതിയോളം അഭയാര്‍ത്ഥികളെയാണ് വരവേറ്റത്. ഏറ്റെടുക്കുന്നവരുടെ പുനരധിവാസവും, ചെലവും താങ്ങാന്‍കഴിയാതെയാണ് അയര്‍ലണ്ട് എണ്ണത്തില്‍ കുറവ് വരുത്തിയത് എന്നാണ് റിപ്പോര്‍ട്ട്. 2015 എല്‍ ആരംഭിച്ച ഐറിഷ് റെഫ്യൂജി പ്രൊട്ടക്ഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി 2015 മുതലാണ് അഭയാര്‍ത്ഥികളെ സ്വീകരിച്ചു തുടങ്ങിയത്.

അയര്‍ലണ്ടില്‍ അഭയാര്‍ത്ഥികളെ വരവേല്‍ക്കുന്ന പദ്ധതിയെ അനുകൂലിക്കുന്നവരും, പ്രതികൂലിക്കുന്നവരും ഉണ്ട്. എന്നാല്‍ ഈ അടുത്ത കാലത്തായി പ്രതികൂലിക്കുന്നവയുടെ എണ്ണം കൂടിവരികയാണ്. ഭവനരഹിതരായ ഐറിഷുകാരുടെ എണ്ണം കൂടിവരുമ്പോള്‍ സര്‍ക്കാര്‍, അഭയാര്‍ഥികളായി എത്തുന്നവര്‍ക്ക് പുനരധിവാസം ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും നല്‍കുന്നതില്‍ ഇവിടെ അമര്‍ഷം വര്‍ധിക്കുന്നുണ്ട്. അയര്‍ലണ്ടിലെ പൊതുകടം ഉയരാന്‍ ഇത്തരം പുനരധിവാസങ്ങളും ഒരു കാരണമാണ്. കഴിഞ്ഞ ദിവസം ഗ്രീസില്‍ ജനം പുറത്തിറങ്ങി പ്രതിഷേധിച്ചതും രാജ്യത്ത് നിരവധി അഭയാര്‍ത്ഥികള്‍ എത്തിയതിനെ തുടര്‍ന്നായിരുന്നു. ഇവരുടെ എണ്ണം കൂടിയതോടെ ഗ്രീസിലുള്ളവരില്‍ വലിയൊരു വിഭാഗം തൊഴില്‍രഹിതര്‍ ആയെന്നും പ്രക്ഷോഭകര്‍ പറയുന്നു.

അഭയാര്‍ത്ഥികളെന്ന വ്യാജേന ഭീകരരും രാജ്യത്ത് പ്രവേശിക്കുന്നവരില്‍ ഉള്‍പെട്ടിട്ടുണ്ടെന്നും പ്രക്ഷോഭകര്‍ വ്യക്തമാക്കിയിരുന്നു. അയര്‍ലണ്ടിലും സമാന പ്രക്ഷോഭങ്ങള്‍ ഉണ്ടായേക്കാമെന്നും കരുതുന്നവരുണ്ട്. നിലവില്‍ അയര്‍ലണ്ടിന്റെ സാമ്പത്തിക ഘടന അത്ര ശുഭകരമല്ലെന്നാണ് സൂചന. തൊഴിലുകളും ഗണ്യമായി കുറയുകയാണ്. തൊഴിലില്ലായിമ വലിയൊരളവില്‍ കുറഞ്ഞുവന്ന അയര്‍ലണ്ടില്‍ ക്രമേണ തൊഴില്‍നഷ്ടം യുവാക്കളെ പ്രക്ഷോഭകരാക്കാന്‍ സാധ്യത നിലനിക്കുന്നുണ്ട്. രാജ്യത്ത് എത്തിയ അഭയാര്‍ത്ഥികള്‍ക്കെല്ലാം മെച്ചപ്പെട്ട അധിവാസവും, മറ്റു ആനുകൂല്യവും ലഭിക്കുന്നുണ്ട്. എന്നാല്‍ തൊഴില്‍നഷ്ടപെടുന്ന ഐറിഷുകാര്‍ക്ക് ഇതൊന്നും അവകാശപ്പെടാന്‍ കഴിയാത്ത സാഹചര്യത്തില്‍ അഭയാര്‍ത്ഥി വിഷയത്തില്‍ രാജ്യത്ത് പ്രക്ഷോഭം ഉണ്ടായേക്കാമെന്നും വിവിധ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Share this news

Leave a Reply

%d bloggers like this: