വിമാനത്തിന് തീപിടിച്ചു; രക്ഷയ്‌ക്കെത്തിയത് യാത്രക്കാര്‍ തന്നെ…

ലോസ് ആഞ്ചല്‍സ്: 342 യാത്രക്കാരും 18 ക്രൂ അംഗങ്ങളുമായി പറന്നുയര്‍ന്ന വിമാനം മിനിറ്റുകള്‍ക്കകം കേടുപാടിലായി തുടര്‍ന്ന് എന്‍ജിന് തീപിടിച്ചു. സംഭവം ശ്രദ്ധയില്‍ പെട്ടയാത്രക്കാര്‍ പൈലറ്റിനെ വിവരമറിയിച്ചു. ഉടന്‍ തന്നെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുകയും വിമാനം തിരിച്ചിറക്കുകയുമായിരുന്നു. ലോസ് ആഞ്ചല്‍സില്‍ നിന്നും ഫിലിപ്പൈന്‍സിലേക്ക് പറന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്.

എന്‍ജിന് കേടുപാടുകള്‍ സംഭവിക്കുകയും തുടര്‍ന്ന് തീപിടിക്കുകയുമായിരുന്നു. തീ പിടിക്കുന്ന ദൃശ്യങ്ങള്‍ യാത്രക്കാര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി.ലോസ് ആഞ്ചല്‍സ്: 342 യാത്രക്കാരുമായി പറന്ന വിമാനം തീപിടുത്തത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ വ്യാഴാഴ്ച ലോസ് ആഞ്ചല്‍സില്‍ നിന്നും ഫിലിപ്പൈന്‍സിലേക്ക് പറന്ന ബോയിംഗ് 777 വിമാനത്തിന്റെ എഞ്ചിനാണ് കേടുപാടിനെ തുടര്‍ന്ന് തീ പിടിച്ചത്. തുടര്‍ന്ന് വിമാനം ലോസ് ആഞ്ചല്‍സ് വിമാത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി.

ഫിലിപ്പൈന്‍സിന്റേതാണ് വിമാനം. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. വിമാനത്തിന്റെ എന്‍ജിന് തീ പിടിക്കുന്ന ദൃശ്യങ്ങള്‍ യാത്രക്കാര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. എഞ്ചിന് തീപിടിക്കാനുണ്ടായ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. വിശദമായ അന്വേഷണശേഷം അധികൃതര്‍ റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന സൂചനയാണ് പുറത്തുവരുന്നത്. വലിയ ദുരന്തത്തില്‍ നിന്നാണ് വിമാനം രക്ഷപ്പെട്ടത്.

Share this news

Leave a Reply

%d bloggers like this: