പോപ്പ് ബെനഡിക്ടിന്റെയും പോപ്പ് ഫ്രാന്‍സിസിന്റെയും ജീവിതകഥയായ ‘ദ 2 പോപ്പ്സ്’ പോര്‍ച്ചൂഗീസ്, ഇംഗ്ലീഷ് ഭാഷകളില്‍ റിലീസ് ചെയ്തു…

ന്യൂയോര്‍ക്ക്: ബനഡിക്ട് പാപ്പയുടെയും ഫ്രാന്‍സിസ് പാപ്പയുടെയും ജീവിത കഥ പറയുന്ന ചലച്ചിത്രം ‘ദ 2 പോപ്പ്സ്’ തീയറ്ററുകളിലെത്തി. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ചിത്രത്തില്‍ രണ്ടുപേരും തമ്മിലുള്ള സൗഹൃദവും കൂട്ടായ്മയും പരസ്പര ബഹുമാനവും ഹൃദ്യമായി ചിത്രീകരിച്ചിട്ടുമുണ്ട്. നിലവില്‍ പോര്‍ച്ചൂഗീസ്, ഇംഗ്ലീഷ് ഭാഷകളില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം സമീപഭാവിയില്‍ ഇന്ത്യയിലും കടന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പത്രപ്രവര്‍ത്തകനും നോവലിസ്റ്റും സിനിമാ നിര്‍മ്മാതാവുമായ ന്യൂസിലന്‍ഡ് സ്വദേശി ആന്റണി മാക്കാര്‍ത്തന്‍ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം ബ്രസീലില്‍ നിന്നുള്ള ഫെര്‍ണാണ്ടോ മെയ്റലസാണ് സംവിധാനം ചെയ്തിരിക്കുന്നത്. ബനഡിക്ട് പതിനാറാമന്‍ പാപ്പയായി ബ്രിട്ടണ്‍ നടന്‍ സര്‍ ആന്റണി ഹോപ്കിന്‍സ് അവതരിക്കുമ്പോള്‍ വെയില്‍സ് സ്വദേശി ജൊനാഥന്‍ പ്രൈസ് ആണ് ഫ്രാന്‍സിസ് പാപ്പയായി എത്തുന്നത്.

Share this news

Leave a Reply

%d bloggers like this: