2020 ആഘോഷമാക്കാന്‍ ബ്രേ ഒരുങ്ങുന്നു

ചെറിവുഡ് മുതല്‍ ഗോറി വരെ ഉള്‍പ്പെടുന്ന മലയാളി സമൂഹം തികച്ചും വിഭിന്നമായ രീതിയില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഇക്കുറി ബ്രേയിലെ പ്രമുഖമായ വുഡബ്‌റൂക് കോളേജില്‍ ജനുവരി 18 ശനിയാഴ്ച ഒത്തുചേരുന്നു . വൈവിധ്യമാര്‍ന്ന കലാ സാംസ്‌ക്കാരിക പരിപാടികളോടെ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ബിജോവര്ഗീസ് ,കിസാന്‍ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ബൃഹത്തായ കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു . ഇത് രണ്ടാം തവണയാണ് വിവിധ പ്രദേശങ്ങളെ ഒരുമിപ്പിച്ചു പുതുവര്‍ഷാഘോഷം ബ്രേ കേന്ദ്രീകരിച്ച്‌സം ഘടിപ്പിക്കുന്നത് ,സമീപ കാലങ്ങങ്ങളായി ധാരാളം മലയാളികള്‍ ബ്രേയ് ,ഗ്രെയ്‌സ്‌റ്റോണ്‍സ് ,ന്യൂടൗണ്‍ മൗണ്ട്‌കെന്നഡി,റാത്ത്‌ന്യൂ ,വിക്‌ലോ ,ആര്‍ക്ക്‌ലോ തുടങ്ങിയ സ്ഥലങ്ങളില്‍ താമസം ആരംഭിച്ചിട്ടുണ്ട് ,

ബ്രേയ് മോട്ടോര്‍വേയോട് ചേര്‍ന്ന് കിടക്കുന്ന വുഡബ്‌റൂക് കോളേജിന്റെ അത്യാധുനിക സജ്ജീകരണങ്ങളുള്ള ഓഡിറ്റോറിയത്തില്‍ വൈകിട്ട് നാലു മണിമുതല്‍ രാത്രി പതിനൊന്നു വരെയാണ് പുതുവത്സരാഘോഷങ്ങള്‍ നടത്തപ്പെടുന്നത് ,പ്രായഭേദമന്യേ കലാസാംസ്‌കാരിക പരിപാടികളില്‍ പങ്കെടുത്ത് ഈ ആഘോഷങ്ങള്‍ക്ക് ഊര്‍ജം പകരണമെന്നും ,ഇതൊരു അറിയിപ്പായി കരുതണമെന്നും സ്വാഗതസംഘം അറിയിച്ചു .

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെക്കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് ,ഏവര്‍ക്കും ഹൃദയം നിറഞ്ഞ നന്മയുടെ പുതുവര്‍ഷം നേരുന്നു .

ബിജോ വര്‍ഗ്ഗീസ്0873124724
അമല്‍ ജോഷി0894405099
റിസണ്‍ ചുങ്കത്ത്(087) 666 6135
ബിബിന്‍ ചന്ദ്(089) 449 2321
ലൂക്കോസ് ജോര്‍ജ്ജ്089 201 8348
ജസ്റ്റിന്‍ ചാക്കോ087 267 1587

Share this news

Leave a Reply

%d bloggers like this: