മഞ്ഞിൽ പുതഞ്ഞു അയർലൻഡ്‌; താപനില -5 വരെ താഴ്‌ന്നേക്കുമെന്ന് മെറ്റ് ഏറാൻ

ഡബ്ലിൻ: ഈ വാരാന്ത്യം വരെ താപനില കുത്തനെ താഴ്ന്ന് അയർലണ്ടിൽ കടുത്ത ശൈത്യം അനുഭവപ്പെടുമെന്ന് കാലാവസ്ഥ റിപ്പോർട്ട്. ശക്തമായ ശീതക്കാറ്റും ഈ ആഴ്ചയിൽ പ്രതീക്ഷിക്കാം. അടുത്ത രണ്ടു ദിവസങ്ങളിൽ താപനില -5 ഡിഗ്രിവരെ താഴ്‌ന്നേക്കും. വടക്ക് -പടിഞ്ഞാറൻ മേഖലകളിൽ ആയിരിക്കും മഞ്ഞു വീഴ്ച ശക്തമാക്കുക. തണുപ്പിന്റെ കാഠിന്യം കൂടുമെന്നതിനാൽ മോട്ടോറിസ്റ്റുകൾക്കും മുന്നറിയപ് നൽകിയിട്ടുണ്ട്.

പ്രതിരോധ ശേഷി കുറഞ്ഞവരും, പ്രായമായവരും, അസ്മ ഉൾപ്പെടെയുള്ള ശ്വാസകോശ സംബന്ധമായ അസുഖകൾ ഉള്ളവരും തണുപ്പിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കണമെന്ന ആരോഗ്യ അറിയിപ്പും നല്കയിട്ടുണ്ട്. രാത്രിസമയങ്ങളിൽ ആയിരിക്കും തണുപ്പ് കടുക്കുക എന്നും മെറ്റ് ഏറാൻ നിർദേശം നൽകുന്നു

Share this news

Leave a Reply

%d bloggers like this: