ഡബ്ലിനിൽ വിവാദം സൃഷ്ടിച്ച് ഇന്ത്യക്കാരുടെ വാടക പരസ്യം; സമൂഹമാധ്യമങ്ങളിൽ പരസ്യത്തിനെതിരെ പ്രതിഷേധവുമായി ഐറിഷുകാർ

ഡബ്ലിൻ: ഡബ്ലിനിൽ പ്രചരിക്കുന്ന ഒരു ഇന്ത്യൻ പരസ്യത്തിനെതിരെ പ്രതിഷേധം അറിയിച്ച് ഐറിഷുകാർ. ഡബ്ലിൻ സിറ്റി സെന്ററിൽ ഒരു ബെഡ്‌റൂം അപർട്മെന്റ് ഷെയർ ചെയ്യാൻ മൂന്ന് ഇന്ത്യക്കാർക്ക് 400 യൂറോ നിരക്കിൽ അവസരം ഉണ്ടെന്ന ഫേസ്ബുക്ക് പരസ്യ വാചകത്തിൽ അവസാനം ‘ഇന്ത്യക്കാർ മാത്രം അപേക്ഷിക്കുക’ എന്നും ചേർക്കപ്പെട്ടിരുന്നു. ഇതാണ്‌ ഒരുകൂട്ടം ഐറിഷുകാരെ പ്രകോപിതരാക്കിയത്. ഈ ഒരു പരസ്യവാചകം കഴിഞ്ഞ വെള്ളിയാഴ്ച ആണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യപ്പെട്ടത്. താമസസൗകര്യം ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന ഡബ്ലിനിൽ തരംതിരിവ് കാണിച്ചെന്നും, ഐറിഷുകാർക്കെതിരെയുള്ള ഒരു അധിക്ഷേപമായിട്ടാണ് പലരും ഈ പരസ്യത്തെ വിലയിരുത്തിയത്. പഴയകാലത്ത് നിലനിന്നിരുന്ന വംശീയ വിവേചനകളുടെ ബാക്കിയാണ് ഇപ്പോൾ കണ്ടതെന്നും പലരും കമന്റ് ചെയ്തു.

അയർലൻഡിലെ മാധ്യമങ്ങളിൽ വാർത്ത നിറഞ്ഞതോടെ ഇത്തരത്തിൽ ഒരു പരസ്യം നൽകിയത് വംശീയ പരമായ കാരണങ്ങൾ കൊണ്ടല്ലെന്ന് പേര് വ്യക്തമാകാത്ത പരസ്യം നൽകിയ ആൾ മാധ്യമങ്ങളെ അറിയിച്ചു. ഐറിഷുകാരും , ഇന്ത്യക്കാരും തമ്മിലുള്ള ജീവിതരീതിയിലെ വ്യത്യാസങ്ങളാണ് ഇന്ത്യക്കാർക്ക് പരിഗണന നൽകിയ പരസ്യസത്തിന് പിന്നിലുള്ളതെന്നും വിശദീകരണം നൽകി. ഇന്ത്യക്കാരുടെ ഭക്ഷണം പാചകം ചെയ്യുന്ന മണം പോലും ഐറിഷുകാർക്ക് ഇഷ്ട്ടപ്പെടാത്ത സാഹചര്യങ്ങൾ നേരിട്ടിട്ടുണ്ടെന്നും, അതുകൊണ്ടാണ് ഇത്തരത്തിൽ പരസ്യം നൽകിയതെന്നും അറിയിച്ചു

Share this news

Leave a Reply

%d bloggers like this: