സ്വർണം വാങ്ങി പണം കൊടുക്കുന്ന ആളുകളെ നിയന്ത്രിക്കാൻ അയർലണ്ടിൽ നിയമം വരുന്നു.

അയർലണ്ടിൽ സ്വർണം വാങ്ങി പണം കൊടുക്കുന്ന കച്ചവടക്കാർ തഴച്ചു വളരുന്ന സാഹചര്യത്തിൽ അവരെ നിയന്ത്രിക്കേണ്ടത് സാമ്പത്തവ്യവസ്ഥയുടെ സാമൂഹത്തിന്റെ ആവശ്യമാണെന്ന ഉദ്ദേശത്തോടെ നിയമം കൊണ്ട് വരുന്നു .


സ്വർണമോ മറ്റു അമൂല്യ ലോഹങ്ങളോ വാങ്ങി പണം കൊടുക്കുന്ന എല്ലാ ആളുകൾക്കും ലൈസൻസ് ഏർപ്പെടുത്തുന്നത് ആയിരിക്കും നിയമത്തിന്റെ ലക്‌ഷ്യം . ഇത് കൂടാതെ സ്വർണം വിൽക്കുന്ന ആളുടെ തിരിച്ചറിയൽ രേഖകൾ അനിവാര്യമാണെന്നും ബില്ലിൽ പറയുന്നൂ .ഈ ബില്ലിൽ ലംഘനങ്ങൾ നടത്തിയാൽ അത് ക്രിമിനൽ കുറ്റമാണ് എന്ന് കൂടെ കൂടി ചേർക്കുന്നു . കൂടാതെ ഗാർഡയ്ക്ക് ഈ ബിൽ പ്രകാരം കൂടുതൽ അധികാരങ്ങളും നൽകുന്നുണ്ട്


സ്വർണം കച്ചവടം പെരുകിയാൽ അത് കവർച്ചയ്ക്ക് കാരണമാകും അത് കൂടുതൽ സാമൂഹ്യ വിപത്തിലോട്ടു നയിക്കപെടും .സ്വർണം വാങ്ങി പണം കൊടുക്കുന്ന ഈ കച്ചവടത്തെ കുറിച്ച് പൊതുവേ നില നിന്ന ഒരു ധാരണ കവർച്ചക്കാർക്ക് സ്വർണം കൊണ്ട് വിൽക്കാനുള്ള സ്ഥലമെന്നു തന്നെയാണ് അതിനു കാരണവുമുണ്ട് 2010 മുതൽ 2012 വരെ സ്വർണ കവർച്ചകൾ ധാരാളം റിപ്പോർട്ട് ചെയ്യപെറ്റിട്ടുണ്ട് അയര്ലണ്ടില് അധികമായിരുന്നു ഇതിനു സാമ്പത്തിക മാന്ദ്യം ഒരു കാരണം ആയിരുന്നെങ്കില്ഉം .

2012 യിൽ ഇങ്ങനെയുള്ള കച്ചവടക്കാർ 124 ആയിരുനെങ്കിൽ ഇന്ന് എത്ര കച്ചവടക്കാർ ഉണ്ടെന്നുള്ള റിപ്പോർട്ട് പോലും ഗവെർന്മേന്റിന്റെ കൈവശം ഇല്ല . സ്വർണക്കച്ചവടക്കാരെ നിയന്ത്രിച്ചില്ലെങ്കിൽ ,നിയമാനുസൃതം അല്ലാതെ കച്ചവടം രാജ്യത്തു പണപ്പെരുപ്പം ഉണ്ടാക്കാനുള്ള സാധ്യതയും നില നിൽക്കുന്നു

Share this news

Leave a Reply

%d bloggers like this: