പകർച്ച പനി; കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി…

കോർക്ക്: കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രയിൽ പനിബാധിതരുടെ എണ്ണം വർധിക്കുന്നു. സീസണൽ ഫ്ലൂ ബാധിച്ച് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വർധിച്ചതോടെ രോഗികളെ കാണാനെത്തുന്നവർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ആശുപത്രി അധികൃതർ. ആശുപത്രിയിലെ ‘ഇൻഫെക്ഷൻ കൺട്രോൾ ടീം’ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.

സന്ദർശകർ ഈ സമയത്ത് ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്നും നിർദ്ദേശ നൽകിയിട്ടുണ്ട്. രോഗീസന്ദർശനം ഒഴിവാക്കാനാകാത്തവർ പനി പകരാതിരിക്കാൻ ശുചിത്വം പാലിക്കണമെന്നും ആരോഗ്യവിദഗ്‌ദ്ധർ നിർദ്ദേശിക്കുന്നു. 65 വയസ്സിന് മുകളിലുള്ളവർ, ഗർഭിണികൾ, ദീർഘകാലം ചികിത്സ ആവശ്യമായ ഹൃദ്രോഗികൾ, പ്രമേഹ രോഗികൾ, അർബുദ ബാധിതർ തുടങ്ങിയ രോഗികൾക്ക് സൗജന്യ നിരക്കിൽ പനിക്കെതിരെയുള്ള കുത്തിവെയ്പ്പ് നടത്താവുന്നതാണ്.

Share this news

Leave a Reply

%d bloggers like this: