ക്ലോണിയിൽ വാനിൽ നിന്നും പണം  കവർച്ച  നടത്തിയ  മൂന്നംഗ സംഘത്തെ ഗാർഡ അറസ്റ്റ് ചെയ്തു.

ഡബ്ലിന്റെ അതിർത്തിയിലുള്ള  കൗണ്ടി മീത്തിലെ ക്ലോണിയിൽ  പണം കവർച്ച ചെയ്ത മൂന്നംഗ സംഘത്തെ ഗാർഡ അറസ്റ്റ് ചെയ്തു.


ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം  നടന്നത്. ക്ലോണിയിലെ N3 ൽ രണ്ട് വാഹനങ്ങൾ നിർത്തിയിട്ടതിനു തൊട്ടുപിന്നാലെ മെയിൻ സ്ട്രീറ്റിലെ ഒരു സൂപ്പർ മാർക്കറ്റിൽ പണവുമായി എത്തിയ വണ്ടിയാണ്  കവർച്ച ചെയ്പ്പെട്ടത്.
30,000 ഡോളർ അടങ്ങിയ ഒരു ക്യാഷ് ബോക്സാണ്  വണ്ടിയിൽ നിന്നും കവർച്ച  സംഘം  മോഷ്ടിച്ചത്.
തോക്കുംകളും  ഇലക്ട്രോണിക് സിഗ്നൽ ബ്ലോക്കറും സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്തു.

സംഘടിത കുറ്റകൃത്യത്തിന്  അറസ്റ്റിലായ മൂന്നുപേരെയും നിലവിലെ  ക്രിമിനൽ ജസ്റ്റിസ് ആക്റ്റ് 2007 ലെ സെക്ഷൻ 50 പ്രകാരം ഫിംഗ്ലസിലെയും  അഷ്‌ബോണിലെയും  ഗാർഡ സ്റ്റേഷനുകളിൽ  പാർപ്പിച്ചിരിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: