ഡബ്ലിനിലെ ഭൂമിക്കച്ചവടം കൗൺസിൽ തള്ളി

ഡബ്ലിൻ സിറ്റി കൗൺസിലിന്റെ ഉടമസ്ഥതയലുള്ള കണ്ണായ സ്ഥലങ്ങൾ സ്വകാര്യ സംരഭകർക്ക് വിൽക്കാനുള്ള കൗൺസിൽ CEO  ഓവൻ കീഗന്റെ നിർദേശം കൗൺസിൽ നിരസിച്ചു.

ഭവന പദ്ധതികൾക്ക് ഉപയോഗിക്കേണ്ടതിന് പകരം കായിക. സാംസ്ക്കാരിക വിനോദ കേന്ദ്രങ്ങൾ സ്വകാര്യ മേഖലയിൽ ആരംഭിക്കാൻ വേണ്ടി ഭൂമി വിൽക്കാനുള്ള നീക്കമാണ് ഇതോടെ പരജയപ്പെട്ടത്. ഇതിലുടെ 90 മില്യൺ ഡോളറിന്റെ ഫണ്ടാണ് ബന്ധപ്പെട്ടവർ ലക്ഷ്യമിട്ടിരുന്നത്.

ഷിൻഫെയ്ൻ കൗൺസിലർ ദൈയ്‌തി ഡൂളൻ   Daithí Doolan ആണ് കൗൺസിൽ യോഗത്തിൽ ഭൂമി വിൽപ്പനയെ എതിർത്ത് സംസാരിച്ചത്.
ഞങ്ങളുടെ സ്വത്ത് ഞങ്ങളുടെ ഭൂമിയാണെന്നും, അത് വിൽക്കാനുള്ള റിപ്പോർട്ട് എത്രക്കും നിരാശജനകമാണെന്നും അദ്ദേഹം പറഞ്ഞു.

അതോടൊപ്പം, കൗൺസിലിന് അവശ്യ ഫണ്ടിന്റെ അപര്യാപ്ത യുണ്ടെന്നും, കേന്ദ്ര സർക്കാർ അവശ്യമായ ഫണ്ട് നൽകുന്നില്ലെന്നും അദേഹം കൂട്ടിച്ചേർത്തു.

Share this news

Leave a Reply

%d bloggers like this: