ഡബ്ലിൻ എയർപോർട്ടിൽ യാത്രക്കാരെ ഉൾപ്പെടെ മിനി ബസ് തട്ടികൊണ്ടു പോയി.

ഡബ്ലിൻ എയർപോർട്ടിൽ നിന്ന് മിനി ബസ് തട്ടികൊണ്ടു പോയി. ഇന്ന് വെളുപ്പിനെ  ഒരു മണിയോടെ ആണ് സംഭവം നടന്നത്. തട്ടികൊണ്ടു പോയ ബസിൽ മൂന്നു യാത്രക്കാരും ഉണ്ടായിരുന്നു. യാത്രക്കാരെ പിന്നീട് M1 -ൽ ഇറക്കി വിട്ടു. യാത്രക്കാർക്ക് ആർക്കും പരിക്കില്ല.

യാത്രക്കാരെ ഇറക്കിയതിനു ശേഷം നോർത്ത് ഭാഗത്തെക്ക് പോയ ബസിനെ ഗാർഡ പിന്തുടർന്നു. ബസ് ഒരപകടത്തിൽ പെട്ടതിനെ തുടർന്നു ബസ് ഉപേക്ഷിച്ചു തട്ടികൊണ്ടു പോയവർ ഒരു കാറിൽ രക്ഷപെട്ടു. തുടർന്നു ആയുധധാരികൾ ആയ കൂടുതൽ ഗാർഡകൾ വരികയും കാറിനെ തടഞ്ഞു ഇവരെ കസ്റ്റഡിയിൽ എടുത്തു. മുപ്പതു വയസ് പ്രായം വരുന്ന രണ്ടു പേരാണ് പിടിയിൽ ആയത്. ഇവരെ കാരിക്ക്മക്രോസ് ഗാർഡ സ്റ്റേഷനിൽ ചോദ്യം ചെയ്യുകയാണ്.  

Share this news

Leave a Reply

%d bloggers like this: