അയര്‍ലണ്ടിലെ പാലാക്കാര്‍ ദ്രോഗെഡയില്‍ ഒത്തുചേരുന്നു.

ഡബ്ലിന്‍:മീനിച്ചില്‍ താലൂക്കില്‍ നിന്നും അയര്‍ലണ്ടിലേക്ക് കുടിയേറി താമസിക്കുന്നവരുടെ രണ്ടാമത് ‘പാലാ സംഗമം’ഫെബ്രുവരി 29 , മാര്‍ച്ച് 1 നുമായി ദ്രോഗെഡയില്‍ നടത്തപ്പെടും.

രണ്ട് ദിവസം നീണ്ടു നില്‍ക്കുന്നഅടിപൊളി പ്രോഗ്രാമുകളുമായാണ് പാലാക്കാര്‍ ‘നാട്ടുസ്‌നേഹത്തിന്റെ’ ഉത്സവം ആഘോഷിക്കുന്നത്.

‘ഇത് നമ്മുടെ പാലാക്കാരുടെ അയര്‍ലണ്ട് കുടുംബങ്ങളുടെ കൂട്ടായ്മ ആണ്. നമ്മുടെ എല്ലാവരുടെയും ചോരയില്‍ അലിഞ്ഞു ചേര്‍ന്ന് ഇരിക്കുന്ന വികാരമാണ് ‘പാലാ ‘. നമുക്കും നമ്മുടെ കുടുംബാംഗങ്ങള്‍ക്കും ഒരുമിച്ച് കൂട്ടാനുള്ള , നമ്മുടെ എല്ലാവരുടെയും. നമ്മുടെ പാലാക്കാരുടെ, എല്ലാവരും വേദി ആയി കാണുക.സംഘാടകര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

വിവിധ പ്രോഗ്രാമുകള്‍, ഒരു രാത്രി താമസം, ഭക്ഷണം എന്നിവയൊക്കെ ഒരുക്കിയാണ് ‘പാലാ സംഗമം’ കൊഴുപ്പിക്കാന്‍ സംഘാടകര്‍ തയാറെടുക്കുന്നത്.

പാലാ സംഗമത്തില്‍ പങ്കെടുക്കാന്‍ താത്പര്യപ്പെടുന്നവര്‍ താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകരായപാലാ ഫാമിലീസ് അയര്‍ലണ്ടിന്റെ അഡ്മിന്മാര്‍ അഭ്യര്‍ത്ഥിച്ചു


മാര്‍ട്ടിന്‍  086 315 1380 , നിബിന്‍  087 975 0387

സനില്‍  086 793 0818 , മാര്‍ട്ടീന- 089 482 0628

Share this news

Leave a Reply

%d bloggers like this: