ഡബ്ലിന് സിറ്റിയിൽ ഇന്ത്യൻ  വംശജയായ  യുവതിക്ക് എതിരെ    ക്രൂരമായ  വംശീയ ആക്രമണം

ഇതു  യൂറോപ്യൻ സംസ്കാരം വിളിച്ചോതുന്ന നഗരമോ അതോ ക്രിമിനലുകളുടെ   പറുദീസയോ??  ശുഭാംഗി കരമകാർ എന്ന  ഇന്ത്യൻ   വംശജയായ യുവതിക്കെതിരെയാണ്  അക്രമം ഉണ്ടായതു  .  കഴിഞ്ഞ ദിവസം ഏകദേശം 5 മണിയോടെ   ഡബ്ലിൻ 8 -ലെ റൂഇബെൻ സ്‌ട്രീറ്റിൽ ( Reuben Street)    നടന്ന വംശീയ ആക്രമണത്തിൽ വായും താടിയെല്ലിനു ശക്തമായ പരിക്കേറ്റു ശുഭാംഗി കർമകർ അബോധ അവസ്ഥയിലായി . ഏകദേശം 20 നും  30 നും ഇടയിൽ പ്രായം തോന്നുന്ന സാമൂഹിക വിരുദ്ധർ ആണ് ആക്രമണത്തിന്  പിന്നിൽ .

സംഭവത്തെ കുറിച്ച്   ശുഭാംഗി   വിവരിക്കുന്നത് ഇങ്ങനെ . കൂംബ് (Coombe )ആശുപത്രിയിലെ ഒരു  മെഡിക്കൽ  ട്രെയിനിങ്ങിനു ശേഷം സുഹൃത്തുമൊത്തു സെയിൻറ്‌  ജെയിംസ് ആശുപത്രിയിലോട്ടു നടക്കുന്ന സമയത്താണ്  ആക്രമണം ഉണ്ടായതു . ഏകദേശം  5  മണിയെ     ആയിട്ടുള്ളതായിരുന്നു , നേരം ഇരുട്ടിയിരുന്നില്ല . ഞങ്ങളുടെ നേരെ പാഞ്ഞടുത്ത സാമൂഹിക വിരുദ്ധർ തെറി പറഞ്ഞു കൊണ്ട് ആക്രമിക്കുകയായിരുന്നു .

അതിൽ ആറടിയോളം ഉയരമുള്ള ഒരാൾ  എൻ്റെ താടിയെല്ല് അടിച്ചു പൊട്ടിച്ചു എനിക്ക്   അങ്ങോട്ടും ഇങ്ങോട്ടും  തിരിയാൻ  പോലും  പറ്റാത്ത സാഹചര്യം ഉണ്ടാക്കി ,എന്റെ കഴുത്തു അനക്കാൻ  മേലാ , എന്റെ ചെവി ഇപ്പോഴും വേദനിക്കുന്നു .പാവം പെൺകുട്ടി എന്ത് ചെയ്തു വേറൊരു നാട്ടിൽ ജനിച്ചത് കൊണ്ട് എന്തുമാവാമോ!!!

സംഭവത്തിന് ശേഷം   ശുഭാംഗി  ചെയ്ത ഒരു ട്വീറ്റിൽ   ഇങ്ങനെ     കുറിയ്ക്കുന്നു   ‘ നിങ്ങള്ക്ക് അറിയുമോ എന്നെ  ആരാണ് സഹായിച്ചതെന്ന്?’   ആ വഴിയേ വന്ന  കറുത്ത വർഗ്ഗക്കാരായ   ദമ്പതികളാണ്   എന്നെ  ആശ്വസിപ്പിച്ചത് ,അവിടെ  കൂടെ പോയ ഒരു  വെളുത്ത   വർഗക്കാരൻ  പോലും എന്നെ തിരിഞ്ഞു നോക്കിയില്ല”  എന്നും   ശുഭാംഗി   ട്വീറ്റിൽ കൂട്ടിച്ചേർക്കുന്നു .

ഇങ്ങനുള്ള സംഭങ്ങൾ അടിക്കടി  ഡബ്ലിൻ നഗരത്തിൽ കൂടിക്കൂടി വരുകയാണ് .അതിനു യുവാക്കളുടെ    മാനോഭാവവും   സമൂഹത്തിന്റെ   മാറി വരുന്ന   കുടിയേറ്റക്കാരോടുള്ള   സമീപനവും   ഉണ്ടാവാം   .ഏകദേശം 1 ലക്ഷം വരുന്ന ഇന്ത്യൻ ജനത നാട്ടിലെ രാഷ്ട്രീയം പറഞ്ഞു തമ്മിൽ  തല്ലാതെ  ഒരുമിച്ചു നിന്ന് അവരുടെ അവകാശങ്ങൾ ചോദിച്ചു വാങ്ങണം  അത് രാഷ്ട്രീയത്തിലൂടെയോ ,   സംഘടന  പ്രവർത്തനത്തിലൂടെയോ ,പബ്ലിക് സെർവിസിലൂടെയോ  സമരങ്ങളിലൂടെയോ നേടിയെടുക്കണം വര്ഷങ്ങള്ക്കു മുൻപേ മാർട്ടിൻ ലൂതർ കിംഗ്  അമേരിക്കയിലും  ഗാന്ധിജി ആഫ്രിക്കയിലും കാണിച്ചു മാതൃക നമ്മൾക്ക് പിന്തുടരാം . ആക്രമിക്കപ്പെടുന്ന ആളെ സ്വന്തം മകളെ പോലെ  സങ്കല്പ്പിച്ചു  നോക്കും അപ്പോൾ മാറും നമ്മളുടെ മനോഭാവം . 

Share this news

Leave a Reply

%d bloggers like this: