ബ്രെക്‌സിറ്റ്‌ പാസ്സാക്കി ബ്രിട്ടീഷ് പാർലമെൻറ്

മുന്ന് വർഷത്തെ കാത്തിരിപ്പിനു വിരാമം    ഇട്ടു  കൊണ്ട് യൂറോപ്യൻ    യൂണിയനിൽ നിന്ന്   ജനുവരി  31  നു  പൂർണമായി  വിട്ടു പോകാനുള്ള    നിയമം പാസ്സാക്കി ബ്രിട്ടീഷ്   പാർലമെൻറ്  .യൂറോപ്പിൽ താമസിക്കുന്ന ആളുകളുടെ അവകാശവും ,കസ്റ്റംസ് യൂണിയനും ,വടക്കൻ അയർലൻഡുമായുള്ള കരാറും  എല്ലാം ഇതിൽ പെടുന്നു .കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല .

അധികം വൈകാതെ അയർലണ്ടിൽ പൊതു തിരഞ്ഞെടുപ്പ്   പ്രഖ്യാപിക്കാൻ സാധ്യത ഉണ്ട്  .  അയർലണ്ടിലെ ഭവന  വിലയും,  യൂറോയുടെയും   പൗണ്ടിന്റെയും   മൂല്യവും  അടുത്ത ദിവസങ്ങളിൽ മാറി മറയാനുള്ള സാധ്യത   ബ്രിട്ടീഷ്   പാർലമെൻ്റിൻ്റെ  ഈ തീരുമാനത്തിലൂടെ വന്നിരിക്കുകയാണ് .

ഇതോടെ യൂറോപ്യൻ യൂണിയനിൽ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷ ആയുള്ള ഏക രാജ്യമായി അയർലണ്ട്   മാറുകയാണ്  .ലോകത്തിന്റെ   സാമ്പത്തിക   തലസ്ഥാനമാകാനുള്ള  സാധ്യതയും      ഡബ്ലിന് കൈവരുന്നുണ്ട് , അതിനുള്ള അടിസ്ഥാന സൗകര്യം ഡബ്ലിനിലുണ്ടോ എന്ന ചോദ്യമാണ് അവശേഷിക്കുന്നത്   . ഇനിയുള്ള ദിവസങ്ങൾ നിക്ഷേപകരെ സംബന്ധിച്ചു ആശങ്കാജനകമാണ്   .എല്ലാം കാത്തിരുന്നു കാണം . 

Share this news

Leave a Reply

%d bloggers like this: