പരിശോധനയിൽ ചോരയും, എലികളും  ;കോർക്കിലെ ഇന്ത്യൻ  റസ്റ്റോറന്റും ,താലയിലെ സർക്കിൾ കെയും, ഡ്രോഹടയിലെ  ലിഡിലുമടക്കമുള്ള ആറ് സ്ഥാപനങ്ങൾ അടച്ചു 

 കോർക്കിലെ ഇന്ത്യൻ ഹോട്ടൽ റസ്റ്റോറന്റടക്കമുള്ള ഹോട്ടലുകളിലെ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന വിവരങ്ങൾ.വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നതായും നിയമലംഘനം നടക്കുന്നതായും പരിശോധനയിൽ തെളിഞ്ഞതിനെ തുടർന്ന് കോർക്കിലെ ഇന്ത്യൻ റസ്‌റ്റോറന്റടക്കം ആറോളം സ്ഥാപനങ്ങൾക്ക് എതിരെ കഴിഞ്ഞ മാസം നടപടി എടുത്തതായി റിപ്പോർട്ട്.

ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയർലണ്ട് അധികൃതർ നടത്തിയ പരിശോധനയിൽ കടകൾക്കുള്ളിൽ എലികളെയും രക്തക്കറകളും മറ്റും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.ആരോഗ്യ, സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതെയാണ് ഈ ഹോട്ടലുകൾ പ്രവർത്തിച്ചിരുന്നതെന്നാണ് കണ്ടെത്തൽ. കോർക്കിലെ ഇന്ത്യൻ ആഗ്ര, ബോംബേ ബ്രാസറി അടക്കം ആറ് എണ്ണമാണ് കഴിഞ്ഞ മാസം അടക്കാൻ ഉത്തരവിട്ടത്.

ഇതിനൊപ്പം ഡബ്ലിൻ ലോവർ റാത്ത്മൈൻസിലെ കാരറ്റ് ടെയ്ൽ, കിൽകെന്നിയിലെ ജോയ് ടെക്ക് എവേ,താലയിലെ സർക്കിൾ കെ സർവ്വീസ് സ്‌റ്റേഷൻ,ഡ്രോഹെഡയിലെ,  ലിഡിൻ അയർലന്റ്, ഡബ്ലിനിലെ ബീഫ് ആൻഡ് ലോബ്സ്റ്റർ  എന്നിവയും കഴിഞ്ഞ മാസം അടക്കാൻ ഉത്തരവി്ട്ടിരുന്നു.

ഓപ്പൺ ഫുഡ് അടങ്ങിയിരിക്കുന്ന സ്റ്റോറേജ് യൂണിറ്റുകളിൽ എലിശല്യം, വേവിച്ച ഭക്ഷണങ്ങൾ കേടായ റഫ്രിജറേഷൻ യൂണിറ്റിലും അന്തരീക്ഷ താപനിലയിലും സൂക്ഷിക്കുന്നതായി കണ്ടെത്തൽ, ദുർഗന്ധം, എന്നീ കാരണങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്.കൂടുതൽ പരിശോധനക്ക് ശേഷം മാത്രമേ ഈ സ്ഥാപനങ്ങളുടെ തുടർന്നുള്ള പ്രവർത്തനം അനുവദിക്കൂ എന്നും അധികൃതർ വ്യക്തമാക്കി

Share this news

Leave a Reply

%d bloggers like this: