അയർലണ്ടിലെ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്.

ദേശീയ ഗതാഗത അതോറിറ്റിയുടെ (NTA)  ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ 12 മാസത്തിനിടെ പൊതുഗതാഗത  സംവിധാനം ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ 9% വർധനയുണ്ടായി.Dublin Bus, Bus Éireann, Iarnróid Éireann, Luas എന്നിവയിലായി 290 ദശലക്ഷം യാത്രകൾ കഴിഞ്ഞ വർഷം രേഖപ്പെടുത്തിയിട്ടുണ്ട്. 2018 നെ അപേക്ഷിച്ച് 24 ദശലക്ഷം യാത്രകളുടെ വർദ്ധനവ് കഴിഞ്ഞ വർഷമുണ്ടായി.


ദേശീയ ഗതാഗത അതോറിറ്റി (NTA) യുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ 7 വർഷത്തിനിടയിൽ പൊതുഗതാഗത  സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടായ ഏറ്റവും വലിയ വർദ്ധനവാണ്‌ 2019 ലേത്. മുൻവർഷങ്ങളിൽ പൊതുഗതാഗത മേഖലയിലുണ്ടായ നിക്ഷേപ വർദ്ധനവിന്റെ പ്രതിഫലനമാണ്  ഉപഭോക്താക്കളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായതിന്‌ കാരണമെന്ന് NTA പറഞ്ഞു.


Eireann ബസിന്റെ ചില റൂട്ടുകൾ പുനഃസ്ഥാപിക്കുകയും നീക്കം ചെയ്യുകയും ചെയ്തതിന്റെ ഫലമായി  14% വർദ്ധനവാണ് കഴിഞ്ഞവർഷം രേഖപ്പെടുത്തിയത്‌. 40.4 ദശലക്ഷത്തോളം യാത്രക്കാരെ ആകർഷിക്കാൻ കമ്പനിക്ക് കഴിഞ്ഞതായും NTA അറിയിച്ചു.കമ്പനിയുടെ സിറ്റി സർവീസുകളിൽ 14% വർദ്ധനവും വാട്ടർഫോർഡ് സിറ്റി  സർവീസുകളിലെ വർദ്ധനവ്‌ 30% ആയും ഉയർന്നു. ഡബ്ലിൻ സിറ്റിയിലെ  യാത്രക്കാരുടെ എണ്ണത്തിലും 7.5% വർദ്ധനവുണ്ടായി.

ഡബ്ലിൻ പ്രദേശത്തെ പബ്ലിക് സർവീസ് ബാധ്യത സേവനങ്ങൾ നൽകുന്നത് ഡബ്ലിൻ ബസും, ഗോ എഹെഡ്  അയർലൻഡും (Go-Ahead Ireland,)ചേർന്നാണ്. രണ്ടു സേവനദാതാക്കളുടെയും സംയോജിത ഇടപെടലുകൾ കാരണം 2018 ൽ 141 ദശലക്ഷം ഉണ്ടായിരുന്ന യാത്രകൾ 2019 ൽ151 ദശലക്ഷമായി ഉയർന്നു. കണക്ഷൻ ബസ്സുകളായി  നവീകരിക്കാ നൊരുങ്ങുന്ന ഡബ്ലിൻ ബസ് കഴിഞ്ഞ വർഷം 138 ദശലക്ഷം യാത്രകൾ നടത്തി. വിമാനത്താവളത്തിൽ നിന്നും  നഗര കേന്ദ്രത്തിലേക്ക് സഞ്ചാരികളെ എത്തിക്കുന്നതിനായി 24 മണിക്കൂറും ഡബ്ലിൻ ബസ്സുകൾ സർവീസ് നടത്തുന്നു. 


Dart, Commuter, Inter city  ട്രെയിനുകളുടെയും സർവിസുകൾ കഴിഞ്ഞ 12 മാസത്തിനുള്ളിൽ വർദ്ധിച്ചു. കമ്പനിയുടെ ചരിത്രത്തിൽ ആദ്യമായി 2019 ൽ യാത്രക്കാരുടെ എണ്ണം 50 ദശലക്ഷത്തിലെത്തി, 4.3% വർദ്ധനവാണ്‌ മുൻ വർഷത്തെ അപേക്ഷിച്ചുണ്ടായത്‌. സമീപകാലത്ത്‌ റെയിൽവേ വകുപ്പ് നിരവധി വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ടെങ്കിലും തിരക്കേറിയ സമയങ്ങളിൽ വണ്ടികളിൽ തിക്കും തിരക്കും ഒഴിവാക്കുന്ന തരത്തിൽ ട്രെയിൻ സർവീസുകൾ ക്രമപ്പെടുത്തിയത് യാത്രക്കാരുടെ എണ്ണം  ഗണ്യമായി വർദ്ധിക്കുന്നതിന് കാരണമായി.

ട്രെയിൻ സർവീസുകളുടെ ഉപഭോക്താക്കളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടെന്നും വരും വർഷങ്ങളിൽ റെയിൽവേ ഗതാഗതശേഷി വർദ്ധിക്കുമെന്നും 2021 ന്റെ അവസാനത്തിൽ നിന്ന് 41 പുതിയ റെയിൽ കാറുകൾ commuter route കളിലേക്കായി വാങ്ങുമെന്നും  600 Electric carriage കൾ വാങ്ങുന്നത് ഇപ്പോൾ‌ ടെൻഡറിലാണേന്നും, ഈ വർഷം കരാർ‌ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും NTA പറഞ്ഞു.


       2019 ൽ വിമർശനങ്ങൾ എറെ നേരിട്ടെങ്കിലും സർവീസുകൾ ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായി. ലുവാസ് സെക്യൂരിറ്റി സ്റ്റാഫിന്റെ  നടപടികളെക്കുറിച്ച നിരവധി പരാതികൾ ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലണ്ടിന് സമർപ്പിച്ചിട്ടുണ്ട്. എങ്കിലും 2019ൽ യാത്രക്കാരുടെ എണ്ണം 15 ശതമാനം ഉയർന്ന് 48 ദശലക്ഷത്തിലധികമായി എന്നും NTA അറിയിച്ചു. 2018ൽ ഏഴ് പുതിയ 55 മീറ്റർ ട്രാമുകൾ സർവീസ് ആരംഭിച്ചുവെന്നും അറിയിച്ചു.


ഓപ്പറേറ്റർമാർ നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരമാണ് കഴിഞ്ഞ വർഷം പൊതുഗതാഗത  സംവിധാനത്തിലുടനീളം ഉണ്ടായ  വർധനവിന്‌ കാരണമെന്നും NTA CEO  ആൻ ഗ്രഹാം  പറഞ്ഞു.വിശ്വസനീയവും നിലവാരമുള്ളതും സംതൃപ്തി നൽകുന്നതുമായ  പൊതുഗതാഗത സംവിധാനത്തോട്  ഉപയോക്താക്കൾ ക്രിയാത്മകമായി പ്രതികരിക്കുമെന്നതിൽ സംശയമി ല്ലെന്നും അതിന്റെ തെളിവാണ് ഈ വളർച്ചയെന്നും അവർ പ്രതികരിച്ചു.കൂടാതെ പൊതുഗതാഗതം ഉപയോഗിക്കുന്നതിലൂടെ   വായുമലിനീകരണം കുറയ്ക്കുന്നതിനും  പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുമുള്ള ആവശ്യകതയെക്കുറിച്ച് അയർലൻഡ് ജനത ബോധവാൻമാരാണേന്നും അവർ പറഞ്ഞു.

പൊതുഗതാഗത മേഖലയിലെ ഇപ്പോഴുണ്ടായ വർദ്ധനവ് വരും കാലങ്ങളിലും ഉണ്ടാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്ക്   മുൻഗണന നൽകുമെന്നും Climate action plan-ലും  Project Ireland 2040 ലും ഇതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ചെയ്യുമെന്നും അവർ അറിയിച്ചു. Metrolink,  Bus connect  തുടങ്ങിയ പ്രോജക്ടുകളിൽ NTA നിക്ഷേപം തുടരുന്നത് ഭാവിയിൽ മെച്ചപ്പെട്ട പൊതുഗതാഗത സംവിധാനം രാജ്യത്ത്‌ വളർത്തി എടുക്കുന്നതിന് സഹായിക്കുമെന്നും അവർ കൂട്ടിചേർത്തു.

Share this news

Leave a Reply

%d bloggers like this: