സ്വവർഗ്ഗാനുരാഗിക്കെതിരെ  ലൈംഗികാധിക്ഷേപം: 27,000 യൂറോ നഷ്ടപരിഹാരം നൽകാൻ നിർദ്ദേശം 

സ്വവർഗ്ഗാനുരാഗിയുടെ ലൈംഗിക ആഭിമുഖ്യത്തെ പരിഹസിക്കുകയും, അശ്ലീലീല ചുവയോടെ സംസാരിക്കുകയും, ചെയ്ത സഹപ്രവർത്തകന്റെ പെരുമാറ്റത്തെ  തുടർന്ന് സ്വവർഗ്ഗാനുരാഗി നൽകിയ  പരാതിയിൻമേൽ 27,000 യൂറോ നഷ്ടപരിഹാരം നൽകാൻ തൊഴിൽ സ്ഥലങ്ങളിലെ പരാതി പരിഹാര ഏജൻസിയായ  Workplace Relation  Commission-ന്റെ നിർദ്ദേശം.


തന്റെ അരികിൽ ഇരിക്കാൻ കഴിയില്ലെന്നും, ഇരുന്നാൽ എന്നെയും അവൻ  സ്വവർഗ്ഗാനുരാഗിയാക്കുമെന്നും, സഹപ്രവർത്തകൻ മറ്റൊരു തൊഴിലാളിയോട് പറഞ്ഞതായും, പരാതിക്കാരൻ WRC-യെ അറിയിച്ചു.തന്നെ അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം പ്രവർത്തികൾ കമ്പനിയിൽ നിരന്തരമാണെന്നും, അശ്ലീല ചുവയോടെ സംസാരിക്കുകയും  ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ടെന്നും പരാതിക്കാരൻ പറഞ്ഞു. 
താൻ സ്വവർഗ്ഗാനുരാഗിയാണെന്ന് കമ്പനിയിൽ എല്ലാവർക്കും അറിയാമെന്നും, എന്നിട്ടും  ലൈംഗിക ആഭിമുഖ്യകതയെ അടിസ്ഥാനമാക്കിയുള്ള വിവേചനം പലപ്പോഴും നേരിടേണ്ടതായി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


സോഷ്യൽ മീഡിയയിൽ തന്നെയും പങ്കാളിയെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള  പരാമർശങ്ങൾ സഹപ്രവർത്തകനും, ഒരു ടീം ലീഡറും നടത്തിയെന്നും പരാതിക്കാരൻ പറഞ്ഞു.നിരവധി തവണ ലൈംഗികതയുടെ അടിസ്ഥാനത്തിൽ ഉപദ്രവിക്കപ്പെടുകയും, വിവേചനം അനുഭവിക്കുകയും, ഭയത്തോടെയാണ് പലപ്പോഴും ജോലി ചെയ്തിരുന്നതെന്നും, Installation provider-ന്റെ ഷെഡ്യൂളറായ ഇര WRC-യോട് പറഞ്ഞു.


2017 സെപ്റ്റംബറിൽ കമ്പനിയിൽ ജോലി ചെയ്യാൻ തുടങ്ങിയ പരാതിക്കാരൻ, ഒരു ടീം നേതാവിന്റെയും മറ്റുള്ളവരുടെയും പക്കൽ നിന്നും നിരന്തരം കഷ്ടത അനുഭവിക്കേണ്ടി വന്നുവെന്നും, ലൈംഗിക ആഭിമുഖ്യത്തെക്കുറിച്ചുള്ള  പരാമർശങ്ങളും പരിഹാസവും കേൾക്കേണ്ടതായും വന്നിട്ടുണ്ടെന്നും പറഞ്ഞു. നിരവധി തവണ തന്റെ ടീം ലീഡർ ഇടപെട്ട് ഇത്തരത്തിലുള്ള ആക്രമണങ്ങൾ പ്രതിരോധിക്കാൻ  ശ്രമിച്ചെങ്കിലും മറ്റുള്ളവർ ഇത് ആവർത്തിക്കുക തന്നെ ചെയ്തുവെന്നും പരാതിക്കാരൻ പറഞ്ഞു. എന്നാൽ ഓപ്പറേഷൻസ് മാനേജർ ഈ പരാതിയെക്കുറിച്ച് കൃത്യമായി അന്വേഷണം നടത്തിയില്ലെന്നും പരാതിക്കാരൻ വാദിച്ചു.


പരാതിക്കാരന്റെ തെളിവുകൾ വളരെ വിശ്വാസയോഗ്യമാണെന്നും ലൈംഗിക ആഭിമുഖ്യത്തെ അടിസ്ഥാനമാക്കി തൊഴിലുടമ പരാതിക്കാരനോട്‌ വിവേചനം കാണിച്ചുവെന്നും, ഇത് സ്ഥിരീകരിക്കുന്ന തരത്തിലുള്ള സംഭവങ്ങളുടെ വിശദീകരണം സഹപ്രവർത്തക നൽകിയതായും  WRC ഓഫീസർ     ജെയിംസ് കെല്ലി പറഞ്ഞു. ജോലിസ്ഥലത്ത് ഉണ്ടായ പ്രശ്നങ്ങൾ അദ്ദേഹത്തിന്റെ ശാരീരികവും മാനസികവുമായ  ആരോഗ്യത്തെ ബാധിച്ചുവെന്നും,  ഇത്തരത്തിലുള്ള ആക്രമണങ്ങൾ തടയാൻ ഫലപ്രദമായ നടപടിയെടുത്തിട്ടില്ലെന്നും, പരാതിക്കാരന് ഉണ്ടായ ദുരനുഭവത്തിന് തൊഴിലുടമ ഉത്തരവാദിയാണെന്നും അദ്ദേഹം പറഞ്ഞു. 


കമ്പനിയുടെ ഒരു പ്രതിനിധി WRC ഹിയറിംഗിന് ഹാജരായിരുന്നു. പരാതിക്കാരൻ ജോലി ചെയ്തിരുന്ന ഓഫീസ് അടച്ചതായും എല്ലാ സ്റ്റാഫുകളെയും നീക്കം ചെയ്തതായും അവർ അറിയിച്ചു. പരാതിക്കാരൻ പറഞ്ഞ ആരോപണങ്ങളെക്കുറിച്ച് തെളിവുകൾ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും, എന്നാൽ ആരോപണങ്ങളെ പൂർണമായും തള്ളിപ്പറയാൻ കഴിയില്ലെന്നും കമ്പനി വ്യക്തമാക്കിയതായും, പരാതിക്കാരൻ അനുഭവിച്ച ദുരിതത്തെയും അയാളുടെ ഇപ്പോഴത്തെ ആരോഗ്യസ്തിതിയെയും കണക്കിലെടുത്ത് 27,000 ഡോളർ (18 മാസത്തെ ശമ്പളം) നഷ്ടപരിഹാരം നൽകാൻ കമ്പനിയോട് നിർദേശിച്ചതായും ജെയിംസ് കെല്ലി  പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: