ലുവാസിൽ ടാക്സി കാർ ഇടിച്ചു;കേസ് കൊടുത്ത സ്ത്രീക്ക് ലഭിച്ചത് 80000 യൂറോ

ലുവാസിൽ ടാക്സിക്കാർ ഇടിച്ചതിനെ തുടർന്ന് പരിക്കേറ്റ വനിതക്ക്  നഷ്ടപരിഹാരമായി 80000 യൂറോ അനുവദിച്ചുകൊണ്ട് കോടതി ഉത്തരവായി. 61 വയസ്സുള്ള മാർഗരറ്റ് കീറ്റിങിന്  ആണ് 80000 യൂറോ നഷ്ടപരിഹാരം ലഭിച്ചത്.

റെഡ് ലൈറ്റ്  കണക്കാക്കാതെ ശ്രദ്ധയില്ലാതെ ടാക്സി കാർ  ഓടിച്ച  ടാക്സി ഡ്രൈവർക്ക് എതിരെയാണ് മാർഗ്ഗറ്റ്  കേസ് കൊടുത്തത്. അപകട സമയത്ത്  ലുവാസിൽ  യാത്രക്കാരി ആയിരുന്ന  തനിക്ക് പരിക്കേറ്റു എന്നും അപകടത്തിന്റെ ആഘാതം മൂലം  തനിക്കു പിന്നീട് ട്രെയിനിലും ലുവാസിലും യാത്ര ചെയ്യാൻ കഴിയാത്ത രീതിയിൽ മാനസീക പ്രശ്നം ഉണ്ടായി എന്നും ചൂണ്ടി കാണിച്ചാണ്  നഷ്ടപരിഹാരത്തിന് കേസ് കൊടുത്തത്.

2016 ജൂൺ 15 ആം തീയതി ഹൂസ്റ്റൻ സ്റ്റേഷനടുത്ത് വെച്ചാണ് ടാക്സി ലുവാസിൽ ഇടിച്ചത്. മാർഗ്രറ്റിന്റെ വാദങ്ങൾ ശരി വച്ച കോടതി 80000 യൂറോ നഷ്ട പരിഹാരം അനുവദിക്കുക ആയിരുന്നു. 

Share this news

Leave a Reply

%d bloggers like this: