ലേബർ പാർട്ടി പ്രകടന പത്രിക; സാമൂഹ്യക്ഷേമത്തിന് മുൻഗണന; പ്രതിവർഷം 350 മി. യൂറോയുടെ പദ്ധതികൾ

സാമൂഹ്യക്ഷേമ ധനസഹായങ്ങൾക്ക് 5 യൂറോയുടെ വർദ്ധനവ് നൽകുമെന്നും, സാമ്പത്തിക നയത്തിന്റെ ഭാഗമായി  ബാങ്ക് നികുതികൾ വർദ്ധിപ്പിക്കുമെന്നും, നികുതി വെട്ടിക്കുറവുകൾക്കായി പ്രതിവർഷം 600 ദശലക്ഷം യൂറോ വകയിരുത്തുന്നുമെന്നും ലേബർ പാർട്ടി ധനകാര്യ വക്താവ് ജോവാൻ ബർട്ടൺ പറഞ്ഞു. 

ആദായനികുതി, USC ബാൻഡ് , ക്രെഡിറ്റ് എന്നിവയുടെ സൂചിക വർദ്ധനവിന്, പണപെരുപ്പ നിരക്കിനനുസൃതമായി ഈ തുക ഉപയോഗിക്കാൻ പാർട്ടി നിർദ്ദേശിച്ചതായും അവർ പറഞ്ഞു.
സാമൂഹ്യക്ഷേമ പദ്ധതികൾക്കായി എല്ലാ വർഷവും, ആഴ്ചയിൽ കുറഞ്ഞത് 5 യൂറോ അധികമായി നൽകുമെന്നും പാർട്ടി വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഈ വർദ്ധനവിലൂടെ ഏകദേശം 360ദശലക്ഷം യൂറോ പ്രതിവർഷം ചിലവാകും. ഇതിലൂടെ തൊഴിലില്ലായ്മ 4 ശതമാനമോ അതിൽ താഴെയോ ആയി കുറയ്ക്കാനും പാർട്ടി ലക്ഷ്യമിടുന്നുവെന്നും അവർ പറഞ്ഞു.

പ്രതിവർഷം 400 മില്യൺ ഡോളർ നികുതി വർദ്ധനവ് വരുത്തുമെന്നും, എന്നാൽ ഇത് സാധാരണക്കാരായ  തൊഴിലാളികളെ ബാധിക്കില്ലെന്നും, സാധാരണക്കാരുമായി ബന്ധപ്പെട്ട നികുതികൾ വർദ്ധിപ്പിക്കില്ലെന്നും Burton പറഞ്ഞു.
ബാങ്ക് നികുതി 250 മില്യൺ യൂറോയായി ഉയർത്തുക, 100,000 യൂറോയിൽ  കൂടുതൽ വരുമാനം നേടുന്നവർക്കുള്ള നികുതി ക്രെഡിറ്റുകൾ പിൻവലിക്കുക,  ഫലപ്രദമായ രീതിയിൽ കോർപ്പറേഷൻ നികുതി നിരക്ക് നടപ്പിലാക്കുക,  വാണിജ്യ സ്വത്തുക്കൾക്കുള്ള സ്റ്റാമ്പ് ഡ്യൂട്ടി, കാർബൺ നികുതി എന്നിവയുടെ വർദ്ധനവ് തുടങ്ങിയവ നടപ്പാക്കുമെന്നും, ഇവ സുസ്ഥിരവും കൈവരിക്കാവുന്നതുമായ വർദ്ധനവാണെന്നുംഅവർ പറഞ്ഞു.
കഴിഞ്ഞ രണ്ട് ബജറ്റുകളിലായി  300 മില്യൺ യൂറോയുടെ  നികുതിവർദ്ധനവ്, കഴിഞ്ഞ ഗവൺമെന്റ് നടപ്പിലാക്കിയെന്ന്  ബർട്ടൻ  പറഞ്ഞു. 

അഞ്ച് വർഷത്തേക്കുള്ള അപ്രതീക്ഷിത ചെലവുകൾക്കായി  മൂലധന ചെലവിൽ നിന്നും 2 ബില്യൺ യൂറോ മാറ്റി വയ്ക്കുമെന്നും, തൊഴിൽ പദ്ധതികളുടെ ഭാഗമായി8 ബില്യൺ യൂറോ പൊതുമേഖലയിലെ  ശമ്പളവിതരണത്തിനും മറ്റുമായി ഉപയോഗിക്കുമെന്നും അവർ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: