ടീച്ചർമാരുടെ സമരം; നൂറുകണക്കിന് സ്കൂളുകൾ ഇന്ന് അയർലൻഡിൽ അടഞ്ഞു കിടക്കും

ശമ്പളം വിതരണത്തിലെ രണ്ടുതരത്തിലുള്ള വേർതിരിവ് ഉന്നയിച്ചു   ടീച്ചർമാർ സമരം ചെയ്യുന്നത്  കാരണം അയർലൻഡിൽ നൂറുകണക്കിന് സ്കൂളുകൾ ഇന്ന് അടഞ്ഞു കിടക്കും. ടീച്ചേഴ്സ് യൂണിയൻ ഓഫ് അയർലൻഡ് ആണ് സമര പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സ്കൂളുകൾക്ക് പുറമേ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട്കളും ഫർദർ എഡ്യൂക്കേഷൻ സെന്ററുകളും അടഞ്ഞു കിടക്കാൻ  സാധ്യതയുണ്ട്. 

19000 മെമ്പർമാർ ഉള്ള ടീച്ചേഴ്സ് യൂണിയൻ ആണ് ടീച്ചേഴ്സ് യൂണിയൻ ഓഫ് അയർലൻഡ്. 2011 ജനുവരിക്ക്  മുൻപ്  ജോലിക്ക് കയറിയ അധ്യാപകർക്ക്  അതിനു ശേഷം ജോലിക്കു കയറിയ അധ്യാപകരെക്കാൾ 14 ശതമാനം ശമ്പളം കുറച്ചു  നൽകുന്നതാണ് സമരത്തിന് കാരണം. ഒരേ ജോലിക്ക് രണ്ടു തരത്തിലുള്ള ശമ്പളം നൽകുന്നത് നീതീകരിക്കാവുന്ന കാര്യമല്ല എന്ന് യൂണിയൻ വക്താവ് പറഞ്ഞു.

40 വർഷത്തെ ഔദ്യോഗിക ജീവിതം നയിക്കുന്ന ഒരു ടീച്ചർ ഇന്ന് ഈ നിലയിൽ ശമ്പളം മേടിച്ചാൽ 1,10,000 യൂറോയുടെ ശമ്പളം കുറച്ചാണ് ലഭിക്കുന്നത്. സമരം കാരണം അയർലൻഡിലെ 700 സെക്കൻഡറി സ്കൂളുകളിൽ 400 സെക്കൻഡറി സ്കൂളും അടഞ്ഞു കിടക്കും  എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരേ ജോലി ചെയ്യുന്നവർക്ക് ഒരേ ശമ്പളം ലഭിക്കുന്നത് വരെ വിവിധ തരത്തിലുള്ള സമരങ്ങളുമായി മുന്നോട്ടുപോകുമെന്ന് യൂണിയൻ പ്രസിഡന്റ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: