വ്യാജ കറൻസി നോട്ടുകൾ പെരുകുന്നു ,430000 യൂറോയുടെ വ്യാജ കറൻസി നോട്ടുകൾ ഗാർഡ പിടിച്ചെടുത്തു

430k യൂറോയുടെ വ്യാജനോട്ടുകൾ ഗാർഡ പിടിച്ചെടുത്തു

വ്യാജ യൂറോനോട്ടുകൾ ഗണ്യമായ തോതിൽ വർദ്ധിച്ചതായി ഗാർഡ റിപ്പോർട്ട്‌ നൽകി. മൂവി മണി, പ്രോപ്പ് മണി എന്നിങ്ങനെ അറിയപ്പെടുന്ന വ്യാജ നോട്ടുകൾ യഥാർത്ഥ യൂറോനോട്ടുകളുമായി വളരെയധികം  സാമ്യം പുലർത്തുന്നുണ്ടെന്നും ജനങ്ങൾ ജാഗരൂഗരാകണമെന്നും ഗാർഡയും റവന്യൂ വകുപ്പും മുന്നറിയിപ്പ് നൽകി.

വിവിധ മെയിൽ സെന്ററുകളിൽ നിന്നായി 430,895 യൂറോ  വിലമതിക്കുന്ന വ്യാജനോട്ടുകൾ റവന്യൂ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. 

വ്യാജനോട്ടുകൾ പ്രചാരത്തിലുള്ളതിനാൽ ഉചിതമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ബിസിനസ്സ് സ്ഥാപനങ്ങൾക്കും  പണമിടപാട് സ്ഥാപനങ്ങൾക്കും  പൊതുജനങ്ങൾക്കും ഗാർഡ നിർദ്ദേശം നൽകി.

വ്യാജനോട്ടുകൾ കണ്ടെത്താൻ പണം കൈകാര്യം ചെയ്യുന്ന തൊഴിലാളികൾക്ക് നിർദ്ദേശം നൽകണമെന്നും ഗാർഡ ബിസിനസ്സ് ഉടമകളോട് ആവശ്യപ്പെട്ടു.

തിരക്കേറിയ സമയങ്ങളിൽ പണമിടപാട് നടത്തുമ്പോൾ വളരെയധികം  ശ്രദ്ധിക്കണമെന്നും ഗാരഡ് നാഷണൽ ഇക്കണോമിക് ക്രൈം ബ്യൂറോയിലെ ഡിറ്റക്ടീവ് സൂപ്രണ്ട് മൈക്കൽ ക്രയാൻ നിർദ്ദേശം നൽകി.

ചരക്കു-സേവന മേഖലയിലെ കൊടുക്കൽ വാങ്ങലുകളിൽ വ്യാജ  കറൻസി ഉപയോഗിക്കുന്നത് ക്രിമിനൽ ജസ്റ്റിസ് ആക്റ്റ് 2001 പ്രകാരം കുറ്റകരമാണെന്നും ഇത് 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ഗാർഡ പറഞ്ഞു.

വ്യാജ നോട്ടുകളുടെ ഉപയോഗം ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ ഗാർഡയിൽ റിപ്പോർട്ട് ചെയ്യണമെന്നും 
ഇത്തരക്കാർക്ക് ജീവപര്യന്തം ശിക്ഷ നൽകുമെന്നും ക്രയാൻ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: